38 വർഷത്തെ ‘ഓട്ടോ ജ്യോതിക്ക്’ യാത്രയയപ്പ്!
38 വർഷത്തെ ‘ഓട്ടോ ജ്യോതിക്ക്’ യാത്രയയപ്പ്! എഴുപതിന്റെ നിറവിൽ ‘ജ്യോതി മാമൻ’ അഥവാ ജ്യോതി പ്രകാശ് പട്ടാലി. വലപ്പാട് ചന്തപ്പടി മുതൽ തുടങ്ങി തൃപ്രയാർ പോളി ജംഗ്ഷൻ വരെ ഒരു അപകടം പോലുമില്ലാതെ നീണ്ട 38 വർഷത്തെ ഓട്ടോ ജീവിതത്തിനു സഹപ്രവർത്തകരും നാട്ടുകാരും ഒരുക്കിയത് അവിസ്മരണീയ യാത്രയയപ്പ്.. തന്റെ എഴുപതാം പിറന്നാളിന് ഒപ്പം കിട്ടിയ ഈ യാത്രയയപ്പ് ജ്യോതി പട്ടാലിക്കു പ്രതീക്ഷിക്കാത്ത അനുഭവമായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, വലപ്പാട് പോലീസ് സബ് ഇൻസ്‌പെക്ടർ ബിജു പൗലോസ് എന്നിവർ ചേർന്ന് പോളി ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ വെച്ച് നടന്ന ചടങ്ങിൽ ജ്യോതി പ്രകാശ് പട്ടാലിയെ പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് സഹ ഓട്ടോ തൊഴിലാളികളുടെ സ്നേഹത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും, കേരള സാംസ്‌ക്കാരം നിലനിർത്തുന്ന നെറ്റിപ്പട്ടം ഉൾപ്പെടെ കുഞ്ഞു സമ്മാനങ്ങൾ വരെ കൊടുത്തു അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു. ചടങ്ങിനിടയിൽ ഉൽഘാടകൻ ആയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ജീവകാരുണ്യ പ്രവർത്തകനും ഓട്ടോ ഡ്രൈവറും ഒപ്പം തളിക്കുളം സ്കൂളിലെ തന്റെ സഹപാടിയുമായ സന്തോഷ് കാളകൊടുവത്തിന് അപ്രതീക്ഷിത സമ്മാനം നൽകിയതും ശ്രദ്ധേയമായി. തൃപ്രയാർ പോളി ജംഗ്ഷൻ ഓട്ടോ പേട്ടയിൽ നടന്ന ആദരിക്കൽ ചടങ്ങിന് ശേഷം സ്വന്തം വസതിയിൽ ജ്യോതി മാമൻ വിരുന്നു സൽക്കാരം ഒരുക്കി. ചടങ്ങിലെ വീശിഷ്ട്ട വ്യക്തികൾക്കൊപ്പം ഓട്ടോറിക്ഷ തൊഴിലാളികളായ സന്തോഷ് കാളകൊടുവത്ത്, അനിൽ എങ്ങൂർ, ഉണ്ണികൃഷ്ണൻ കിഴക്കെപ്പാട്ട്, ഹരീഷ്, ഷാനു എന്നിവരും മറ്റു ഓട്ടോതൊഴിലാളികളും സൽക്കാരത്തിൽ പങ്കെടുത്തു.എഴുപതിന്റെ നിറവിൽ ‘ജ്യോതി മാമൻ’ അഥവാ ജ്യോതി പ്രകാശ് പട്ടാലി. വലപ്പാട് ചന്തപ്പടി മുതൽ തുടങ്ങി തൃപ്രയാർ പോളി ജംഗ്ഷൻ വരെ ഒരു അപകടം പോലുമില്ലാതെ നീണ്ട 38 വർഷത്തെ ഓട്ടോ ജീവിതത്തിനു സഹപ്രവർത്തകരും നാട്ടുകാരും ഒരുക്കിയത് അവിസ്മരണീയ യാത്രയയപ്പ്.. തന്റെ എഴുപതാം പിറന്നാളിന് ഒപ്പം കിട്ടിയ ഈ യാത്രയയപ്പ് ജ്യോതി പട്ടാലിക്കു പ്രതീക്ഷിക്കാത്ത അനുഭവമായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, വലപ്പാട് പോലീസ് സബ് ഇൻസ്‌പെക്ടർ ബിജു പൗലോസ് എന്നിവർ ചേർന്ന് പോളി ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ വെച്ച് നടന്ന ചടങ്ങിൽ ജ്യോതി പ്രകാശ് പട്ടാലിയെ പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് സഹ ഓട്ടോ തൊഴിലാളികളുടെ സ്നേഹത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും, കേരള സാംസ്‌ക്കാരം നിലനിർത്തുന്ന നെറ്റിപ്പട്ടം ഉൾപ്പെടെ കുഞ്ഞു സമ്മാനങ്ങൾ വരെ കൊടുത്തു അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു. ചടങ്ങിനിടയിൽ ഉൽഘാടകൻ ആയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ജീവകാരുണ്യ പ്രവർത്തകനും ഓട്ടോ ഡ്രൈവറും ഒപ്പം തളിക്കുളം സ്കൂളിലെ തന്റെ സഹപാടിയുമായ സന്തോഷ് കാളകൊടുവത്തിന് അപ്രതീക്ഷിത സമ്മാനം നൽകിയതും ശ്രദ്ധേയമായി. തൃപ്രയാർ പോളി ജംഗ്ഷൻ ഓട്ടോ പേട്ടയിൽ നടന്ന ആദരിക്കൽ ചടങ്ങിന് ശേഷം സ്വന്തം വസതിയിൽ ജ്യോതി മാമൻ വിരുന്നു സൽക്കാരം ഒരുക്കി. ചടങ്ങിലെ വീശിഷ്ട്ട വ്യക്തികൾക്കൊപ്പം ഓട്ടോറിക്ഷ തൊഴിലാളികളായ സന്തോഷ് കാളകൊടുവത്ത്, അനിൽ എങ്ങൂർ, ഉണ്ണികൃഷ്ണൻ കിഴക്കെപ്പാട്ട്, ഹരീഷ്, ഷാനു എന്നിവരും മറ്റു ഓട്ടോതൊഴിലാളികളും സൽക്കാരത്തിൽ പങ്കെടുത്തു.