50വർഷത്തിന് ശേഷമൊരു സമാഗമം
50 വർഷത്തിന് ശേഷമൊരു സമാഗമം
നാട്ടിക എസ് എൻ കോളേജിൽ 1969 -71 ലെ പൂർവവിദ്യാർത്ഥി സംഗമം അപൂർവതകൾ കൊണ്ട് ശ്രദ്ധേയമായി. ഇന്ന് 70 ന് മുകളിൽ പ്രായമുള്ളവർ 50 ലധികം വർഷങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ആശ്ചര്യവും സന്തോഷവും അടക്കാനായില്ല . തങ്ങളുടെ 14 സഹപാഠികൾ കാലയവനികക്കുള്ളിൽ മറഞ്ഞുവെന്ന അറിവ് നോവായി. പലർക്കും സഹപാഠികളെ കണ്ടിട്ട് മനസ്സിലായതുപോലുമില്ല.
*50 വർഷത്തിന് ശേഷമൊരു സമാഗമം* നാട്ടിക എസ് എൻ കോളേജിൽ 1969 -71 ലെ പൂർവവിദ്യാർത്ഥി സംഗമം അപൂർവതകൾ കൊണ്ട് ശ്രദ്ധേയമായി. ഇന്ന് 70 ന് മുകളിൽ പ്രായമുള്ളവർ 50 ലധികം വർഷങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ആശ്ചര്യവും സന്തോഷവും അടക്കാനായില്ല . തങ്ങളുടെ 14 സഹപാഠികൾ കാലയവനികക്കുള്ളിൽ മറഞ്ഞുവെന്ന അറിവ് നോവായി. പലർക്കും സഹപാഠികളെ കണ്ടിട്ട് മനസ്സിലായതുപോലുമില്ല. കോളേജിന്റെ മാറ്റവും തങ്ങളുടെ മാറ്റവും അതിശയകരമെന്ന് പറഞ്ഞ അവർ തങ്ങളുടെ പഴയ ക്ലാസ്സ്‌റൂം സന്ദർശിച്ചു. അന്നത്തെ കുട്ടികളെ പോലെ സ്വയം മറന്ന് ആഹ്ലാദിച്ചു. അന്ന് ജനിച്ചിട്ടുപോലുമില്ലാത്ത കോളേജിലെ ഇപ്പോഴത്തെ അധ്യാപകരും അവരുടെ പേരക്കുട്ടികളുടെ പ്രായം മാത്രമുള്ള ഇപ്പോഴത്തെ വിദ്യാർത്ഥികൾക്കും ഇത് അപൂർവ കൂടിക്കാഴ്ചയായി. ടെക്സ്റ്റ്ൽസ് കോർപറേഷൻ ചെയർമാനും എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി യുമായ ശ്രീ കെ വി സദാനന്ദൻ ഈ പൂർവവിദ്യാർഥികളിൽ ഒരാളാണ്. അദ്ദേഹം തന്റെ വീട്ടിൽ വിരിഞ്ഞ ഒരു കൂട തെക്കേ അമേരിക്കൻ യെല്ലോ കോട്ടൺ മരത്തിന്റെ മനോഹരമായ മഞ്ഞ പുഷ്പങ്ങളുമായാണ് സഹപാഠികളെ കാണാൻ എത്തിയത്. തങ്ങളുടെ അധ്യാപകരായിരുന്ന മുൻ എം എൽ എ ശ്രീ അരുണൻ മാസ്റ്ററെയും ബോട്ടണി അധ്യാപിക അംബിക ടീച്ചറെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. പി എസ് ജയ, അലുംനി സെക്രട്ടറി ഡോ പി എസ് ഫിറോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ വിക്രമനും ശ്രീ ശശിധരനുമാണ് ഈ കൂടിക്കാഴ്ച്ചക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. കഴിയുമെങ്കിൽ എല്ലാ വർഷവും സംഗമം സംഘടിപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.കോളേജിന്റെ മാറ്റവും തങ്ങളുടെ മാറ്റവും അതിശയകരമെന്ന് പറഞ്ഞ അവർ തങ്ങളുടെ പഴയ ക്ലാസ്സ്‌റൂം സന്ദർശിച്ചു.
അന്നത്തെ കുട്ടികളെ പോലെ സ്വയം മറന്ന് ആഹ്ലാദിച്ചു. അന്ന് ജനിച്ചിട്ടുപോലുമില്ലാത്ത കോളേജിലെ ഇപ്പോഴത്തെ അധ്യാപകരും അവരുടെ പേരക്കുട്ടികളുടെ പ്രായം മാത്രമുള്ള ഇപ്പോഴത്തെ വിദ്യാർത്ഥികൾക്കും ഇത് അപൂർവ കൂടിക്കാഴ്ചയായി. ടെക്സ്റ്റ്ൽസ് കോർപറേഷൻ ചെയർമാനും എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി യുമായ ശ്രീ കെ വി സദാനന്ദൻ ഈ പൂർവവിദ്യാർഥികളിൽ ഒരാളാണ്. അദ്ദേഹം തന്റെ വീട്ടിൽ വിരിഞ്ഞ ഒരു കൂട തെക്കേ അമേരിക്കൻ യെല്ലോ കോട്ടൺ മരത്തിന്റെ മനോഹരമായ മഞ്ഞ പുഷ്പങ്ങളുമായാണ് സഹപാഠികളെ കാണാൻ എത്തിയത്. തങ്ങളുടെ അധ്യാപകരായിരുന്ന മുൻ എം എൽ എ ശ്രീ അരുണൻ മാസ്റ്ററെയും ബോട്ടണി അധ്യാപിക അംബിക ടീച്ചറെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. പി എസ് ജയ, അലുംനി സെക്രട്ടറി ഡോ പി എസ് ഫിറോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ശ്രീ വിക്രമനും ശ്രീ ശശിധരനുമാണ് ഈ കൂടിക്കാഴ്ച്ചക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. കഴിയുമെങ്കിൽ എല്ലാ വർഷവും സംഗമം സംഘടിപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.