കുടിവെള്ളത്തിനായി സായാഹ്ന ധർണ്ണ
കുടിവെള്ളത്തിനായി സായാഹ്ന ധർണ്ണ അന്തിക്കാട്: പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ എട്ട് മാസത്തിലേറെയായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടുന്നതിനായി രൂപീകരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മുറ്റിച്ചൂർ കോക്കാമുക്ക് സെൻ്ററിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ സജീവൻ കാരമുക്ക് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ ജി മോഹൻ അധ്യക്ഷനായി. നിരവധി സമരങ്ങൾ നടത്തിയിട്ടും അധികാരികളുടെ കണ്ണുതുറക്കാത്ത പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായില്ലെങ്കിൽ സമരം പഞ്ചായത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. അന്തിക്കാട് പഞ്ചായത്ത് അധികാരികളും എം എൽ എയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഒരു നടപടിയും എടുത്തിട്ടില്ലെന്ന് പറഞ്ഞു. കൺവീനർ കമറുദ്ദീൻ, കെ പി ചന്ദ്രൻ, കെ ബി രാജീവ്, കൃഷ്ണവേണി മോഹൻദാസ്, കെ എം ബൈജു, എന്നിവർ സംസാരിച്ചു.