ആരോഗ്യം

ദേശീയ വിരവിമുക്ത ദിനാചരണ പരിപാടി

*ദേശീയ വിരവിമുക്ത ദിനാചരണ പരിപാടി* നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനത്തിന്റെ പഞ്ചായത്ത് തല പരിപാടി നാട്ടിക ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു.നാട്ടിക വെസ്റ്റ് കെ. എം.യു. പി.സ്‌കൂളിൽ നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ സെന്തിൽ കുമാർ അധ്യക്ഷത വഹിച്ചു.നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ റഹീന മാവുങ്ങൽ ക്ലാസ്സ് എടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി.ഹനീഷ്കുമാർ, ഹെഡ്മിസ്ട്രസ് എ.ലസിത ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ എസ്.ഉഷ,വി.എം.ജയലക്ഷ്മി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ഫസീല ബീവി,അഞ്ജു സുരേന്ദ്രൻ, ആശ പ്രവർത്തക സുബില പ്രസാദ്,കെ.എം. യു. പി. സ്‌കൂളിലെ ഇ. പി.ബിജു.മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. 1 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഗവണ്മെന്റ്, എയ്ഡഡ്,സി.ബി.എസ്.ഇ. സ്കൂളുകളിലും,പ്രീ സ്കൂളുകളിലും, അങ്കണവാടികളിലുമായി വിര നശീകരണതിനുള്ള ആൽബൻഡസോൾ ഗുളിക നൽകി.ഇന്ന് കഴിക്കാൻ പറ്റാത്തവർക്ക് ഈ മാസം 24 ന് നൽകുന്നതാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close