ദേശീയ വിരവിമുക്ത ദിനാചരണ പരിപാടി
*ദേശീയ വിരവിമുക്ത ദിനാചരണ പരിപാടി* തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനത്തിന്റെ പഞ്ചായത്ത് തല പരിപാടി തളിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു.തളിക്കുളം ഗവണ്മെന്റ് ഹൈസ്‌കൂളിൽ നടത്തിയ ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത അധ്യക്ഷത വഹിച്ചു.തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി.ഹനീഷ്കുമാർ, ഹെഡ്മിസ്ട്രസ് കെ.വി.ഫാത്തിമ, പബ്ലിക് ഹെൽത്ത് നേഴ്സ് ഒ.ബി.ഗംഗ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.ടി.സുജിത്,പി.എം.വിദ്യാസാഗർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ കെ.ബി.രമ്യ,ഇ. എം.മായ, തളിക്കുളം ഹൈസ്‌കൂളിലെ പ്രോഗ്രാം നോഡൽ ടീച്ചർ കെ.പി.സുസ്മിത, സ്‌കൂൾ ഹെൽത്ത് കൗൺസിലർ വി.വി.അമ്പിളി എന്നിവർ പ്രസംഗിച്ചു. 1 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഗവണ്മെന്റ്, എയ്ഡഡ്,സി.ബി.എസ്.ഇ. സ്കൂളുകളിലും,പ്രീ സ്കൂളുകളിലും, അങ്കണവാടികളിലുമായി വിര നശീകരണതിനുള്ള ആൽബൻഡസോൾ ഗുളിക നൽകുന്നു.ഇന്ന് കഴിക്കാൻ പറ്റാത്തവർക്ക് ഈ മാസം 24 ന് നൽകുന്നതാണ്.