തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 22ന്
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 22ന്
ജനുവരി 20 വെള്ളി രാവിലെ ഗണപതി ഹോമം, ഉഷപൂജ, മുളപൂജ, പന്തീരടി പൂജ, ശ്രീഭൂതബലി എന്നീ ചടങ്ങുകൾക്ക് ശേഷം ഗ്രാമപ്രദക്ഷിണം നടക്കും .21 ശനിയാഴ്ച വൈകിട്ട് 9 ന് പള്ളിവേട്ട നടക്കും. നിറപ്പകിട്ടാർന്ന കലാരൂപങ്ങളോടെ പുളിപ്പറമ്പിൽ ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് എഴുന്നളളിപ്പ്. തുടർന്ന് തളിക്കുളം സെന്റർ വഴി ക്ഷേത്രത്തിൽ എത്തിചേരുന്നു.
. ജനുവരി ഇരുപത്തിരണ്ട് ഞായറാഴ്ച രാവിലെ കലാ മണ്ഡലം ശിവദാസ് & പാർട്ടിയുടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പ്രഭാത ശീവേലി. 2 മണിക്ക് കാഴ്ച ശിവേലി . അന്നമനട മുരളീധര മാരാർ & പാർട്ടിയുടെ പഞ്ചവാദ്യത്തോടൊപ്പം ഒൻപത് ഗജവീരൻമാരുടെ അകമ്പടിയോടെ ഭഗവതി പുറത്തേക്ക് എഴുന്നള്ളുന്നു. നാലു മണിക്ക് കലാമണ്ഡലം ശിവദാസ് & പാർട്ടി നയിക്കുന്ന പാണ്ടിമേളം, 7ന് വർണ്ണ മഴ, ഗാനസന്ധ്യ, തായമ്പക, രാത്രി രണ്ടു മണിക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും. 23 തിങ്കളാഴ്ച രാവിലെ ഏഴു മണിക്ക് നമ്പിക്കടവിലേക്ക് ആറാട്ടിന് എഴുന്നള്ളിപ്പ്, ആറാട്ട്, ആറാട്ട് തിരിച്ച് വരവ്, കൊടിക്കൽ പറ, കൊടി ഇറക്കൽ, മംഗള പൂജ എന്നീ ചടങ്ങുകൾ നടക്കും. ജനുവരി 27 മുതൽ ഫെബ്രുവരി 6 വരെ അഷ്ടബന്ധ നവീകരണവും സഹസ്ര കലശവും.. നടക്കുമെന്ന് ഭാരവാഹികളായ. റോഷ് A.R ,സ്മിത്ത് E.V. S, ഷൈജു .E.S , പ്രിൻസ് മദൻ. ഷെറി ev, തൃപ്രയാർ പത്രസമ്മേളനത്തിൽ അറിയിച്ചു