ഗ്രാമ വാർത്ത.
ലയൺസ് ക്ലബ്ബ് ഓഫ് വലപ്പാട് എക്സൽ ഔദ്യോഗികമായി നിലവിൽ വന്നു.*
ലയൺസ് ക്ലബ്ബ് ഓഫ് വലപ്പാട് എക്സൽ ഔദ്യോഗികമായി നിലവിൽ വന്നു.*
ലയൺസ് ക്ലബ്ബ് ഓഫ് വലപ്പാട് എക്സൽ, ഔദ്യോഗികമായി നിലവിൽ വന്നു.
ലയൺസ് ക്ലബ് 318 D ഡിസ്ട്രിക് ഗവർണർ ശ്രീമതി. സുഷമ നന്ദകുമാർ സരോജിനി പത്മനാഭൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാസ്റ്റ് 318 D ലയൺസ് ഡിസ്‌ട്രിക് ഗവർണർ ജോർജ് മെറേലി, ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർൺ ലയൺസ് ഡിസ്ട്രിക് 318 D ശ്രീ. ടോണി എന്നോക്കരൻ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീമതി. ശിൽപ ട്രീസ സെബാസ്റ്റ്യൻ ഔദ്യോഗികമായി ലയൺസ് ക്ലബ്ബ് ഓഫ് വലപ്പാട് എക്സലിന്റെ പ്രസിഡൻ്റായും, ശ്രീ ജെൻസൻ എം പി സെക്രട്ടറിയായും, ശ്രീ ഫിഡൽ രാജ് ക്ലബിൻ്റെ ട്രഷററായും ആയി ചുമതലയേറ്റു.
ലയൺസ് ക്ലബ്ബ് ഓഫ് വലപ്പാട് എക്സൽ ഔദ്യോഗികമാവുന്നതിനു മുൻപ് തന്നെ സാമൂഹിക പ്രതിബദ്ധതയുടെ പ്രവർത്തനങ്ങൾ കാഴ്ച വച്ചിരുന്നു.
ഭിന്നശേഷികാരായ രണ്ട് പേർക്ക് മുച്ചക്ര സ്കൂട്ടറുകളും, പെരിങ്ങോട്ടുകര ഡയാലിസ് സെന്ററിന് സാമ്പത്തിക സഹായം എന്നിവ നൽകി.
ചടങ്ങിൽ പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണറും പുതുതായി രൂപം കൊണ്ട ലയൺസ് ക്ലബ് ഓഫ് വലപ്പാട് എക്സലിന്റെ ചീഫ് മെൻ്ററും ആയ ശ്രീ ജോർജ് ഡീ ദാസ്, ശ്രീ.വി.എസ്. പ്രസന്നൻ , ശ്രീ.കെ.എം അഷറഫ്, ശ്രീ വിൽസൺ ഇലഞ്ഞിക്കൽ, ശ്രീ.വി.സി.ബെന്നി , ശ്രീ. കബീർ പി.കെ, ശ്രീമതി.രശ്മി ഷിജോ, ശ്രീമതി. ആനി ജോസഫ് എന്നിവർ വിശിഷ്ട വ്യക്തികൾ ആയി പങ്കെടുത്തു.
ലയൺസ് ക്ലബ് ഓഫ് വലപ്പാട് എക്സൽ സെക്രട്ടറി ശ്രീ.ജെൻസൺ എ.പി കൃതജ്ഞ അർപ്പിച്ചു.
43 അംഗങ്ങൾ ഉൾക്കൊള്ളുന്ന ക്ലബ്ബിലെ എല്ലാ കുടുംബാംഗങ്ങളും സജീവമായി ചടങ്ങിൽ പങ്കെടുത്തു.
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
Related Articles
Check Also
Close
Close