കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര മഹോത്സവം കൊടിയേറി
കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര മഹോത്സവം കൊടിയേറി. ജനുവരി 24 ചൊവ്വാഴ്ച നടക്കുന്ന കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര മഹോത്സവം ക്ഷേത്രം തന്ത്രി മുല്ലങ്ങത്ത് നന്ദകുമാർ ശാന്തി കൊടിയേറ്റം നടത്തി. തുടർന്ന് ദേവിയുടെ ഗ്രാമ പ്രദക്ഷിണത്തിനുള്ള പ്ലാവ് മരത്തിൽ പണി തീർത്ത തേര് സമർപ്പണം നടത്തി. വാഴപ്പുള്ളി ചന്ദ്രശേഖരൻ മകൻ ജിംജിയാണ് ഡാവിൻജി സുരേഷിന്റെ സഹോദരനായ രവീന്ദ്രൻ പണി തീർത്ത തേര് സമർപ്പിച്ചത്. തുടർന്ന് കുട്ടികളുടെയും അമ്മമാരുടെയും നൃത്താർച്ചനയും സംഗീതാർച്ചനയും ക്ഷേത്രം ഹാളിൽ നടന്നു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും ക്ഷേത്ര ഭരണ സമിതി സമ്മാനങ്ങൾ വിതരണം ചെയ്തു. വാഴപ്പുള്ളി ക്ഷേത്രത്തിലെ മാത്രം പ്രത്യേക പൂജയായ വിമാനഗന്ധർവ്വ പൂജയും അന്നദാനവും നടന്നു. പരിപാടികൾക്ക് ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വി. യു. , രാധാകൃഷ്ണൻ വി. ആർ. , ഹരിദാസ് വി. കെ. , ശശിധരൻ വി. കെ. എന്നിവർ നേതൃത്വം നൽകി.