നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രമഹോത്സവത്തിന് ശനിയാഴ്ച തുടക്കമാവും.
“തൃപ്രയാർ: നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രമഹോത്സവത്തിന് ശനിയാഴ്ച തുടക്കമാവും. വൈകീട്ട് ആചാര്യവരണം, പ്രാസാദ ശുദ്ധി, രക്ഷോഘ്നവാസ്തുഹോമം, അത്താഴപൂജഭക്തിപ്രഭാഷണം എന്നിവയുണ്ടാവും. 26ന് വ്യാഴാഴ്ച പുനപ്രതിഷ്ഠ. രാവിലെ ഗണപതിഹോമം, പരികശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി. അമ്യതഭോജനം. വൈകീട്ട് കൊടിയേറ്റ്. 29ന് ഞായറാഴ്ച രാവിലെ ഗണപതിഹോമം, ഉഷപൂജ, മുളപൂജ തുടർന്ന് പൊങ്കാല. വൈകീട്ട് ശ്രീഭൂതബലി. 30ന് തിങ്കളാഴ്ച രാവിലെ ഗണപതിഹോമം, വൈകീട്ട് ഹനുമാൻ പുജ . 31ന് ചൊവ്വാഴ്ചയാണ് ഉത്സവാഘോഷം. അന്നേദിവസം രാവിലെ നടക്കുന്ന ശീവേലിക്ക് മൂന്ന് ആനകൾ പങ്കെടുക്കും. ചൊവ്വല്ലൂർ മോഹനൻ നേത്യത്വത്തിൽ പഞ്ചാരി മേളം . ഉച്ചക്ക് കാഴ്ചശീവേലി. പുതുപ്പുള്ളി സാധു ഭഗവതിയുടെ തിടമ്പേറ്റും. തിരുവല്ല രാധാക്യഷ്ണ മാരാർ നയിക്കുന്ന പാണ്ടിമേളം അകമ്പടിയാവും. വൈകീട്ട് വർണ്ണമഴ. രാത്രി 8.30ന് പള്ളിവേട്ട പുറപ്പാട്. നാട്ടിക ഇയ്യാനി ഞായക്കാട്ട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക്. ഫെബ്രുവരി 1ന് ആറാട്ട്, വൈകീട്ട് വലിയ ഗുരുതിയോടെ ഉത്സവചടങ്ങുകൾക്ക് സമാപനമാവും. ക്ഷേത്രം പ്രസിഡൻറ് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി സ്നിതീഷ്, ജോ. സെക്രട്ടറി ഇ.എൻ പ്രദീപ്കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.””തൃപ്രയാർ: നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രമഹോത്സവത്തിന് ശനിയാഴ്ച തുടക്കമാവും. വൈകീട്ട് ആചാര്യവരണം, പ്രാസാദ ശുദ്ധി, രക്ഷോഘ്നവാസ്തുഹോമം, അത്താഴപൂജഭക്തിപ്രഭാഷണം എന്നിവയുണ്ടാവും. 26ന് വ്യാഴാഴ്ച പുനപ്രതിഷ്ഠ. രാവിലെ ഗണപതിഹോമം, പരികശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി. അമ്യതഭോജനം. വൈകീട്ട് കൊടിയേറ്റ്. 29ന് ഞായറാഴ്ച രാവിലെ ഗണപതിഹോമം, ഉഷപൂജ, മുളപൂജ തുടർന്ന് പൊങ്കാല. വൈകീട്ട് ശ്രീഭൂതബലി. 30ന് തിങ്കളാഴ്ച രാവിലെ ഗണപതിഹോമം, വൈകീട്ട് ഹനുമാൻ പുജ . 31ന് ചൊവ്വാഴ്ചയാണ് ഉത്സവാഘോഷം. അന്നേദിവസം രാവിലെ നടക്കുന്ന ശീവേലിക്ക് മൂന്ന് ആനകൾ പങ്കെടുക്കും. ചൊവ്വല്ലൂർ മോഹനൻ നേത്യത്വത്തിൽ പഞ്ചാരി മേളം . ഉച്ചക്ക് കാഴ്ചശീവേലി. പുതുപ്പുള്ളി സാധു ഭഗവതിയുടെ തിടമ്പേറ്റും. തിരുവല്ല രാധാക്യഷ്ണ മാരാർ നയിക്കുന്ന പാണ്ടിമേളം അകമ്പടിയാവും. വൈകീട്ട് വർണ്ണമഴ. രാത്രി 8.30ന് പള്ളിവേട്ട പുറപ്പാട്. നാട്ടിക ഇയ്യാനി ഞായക്കാട്ട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക്. ഫെബ്രുവരി 1ന് ആറാട്ട്, വൈകീട്ട് വലിയ ഗുരുതിയോടെ ഉത്സവചടങ്ങുകൾക്ക് സമാപനമാവും. ക്ഷേത്രം പ്രസിഡൻറ് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി സ്നിതീഷ്, ജോ. സെക്രട്ടറി ഇ.എൻ പ്രദീപ്കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.”