വിദ്യാഭ്യാസം

വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ആർ സി എൽ പി സ്കൂളിൽ ചെറു ധാന്യങ്ങളുടെ പ്രദർശനവും ഫുഡ് ഫെസ്റ്റും നടത്തി.

വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ആർ സി എൽ പി സ്കൂളിൽ ചെറു ധാന്യങ്ങളുടെ പ്രദർശനവും ഫുഡ് ഫെസ്റ്റും നടത്തി. ആഗോള മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി സെൻ സെബാസ്റ്റ്യൻസ് ആർസി എൽപി സ്കൂളിൽ വച്ച് നടന്ന ചെറുധാന്യ പ്രദർശനവും ഫുഡ് ഫെസ്റ്റും വലപ്പാട് സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർരമേഷ് V S ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ ബാബു അപ്പാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക ജെറിന എംജെ സ്വാഗതവും എം പി ടി എ പ്രസിഡന്റ് സിഷ സി ആർ നന്ദിയും രേഖപ്പെടുത്തി. ചെറു ധാന്യങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രമേശ് സാർ വിശദമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഇന്ന് നാം കാണുന്ന കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നീ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കി ചെറു ധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കൾ നമ്മുടെ ആഹാര ശീലത്തിൽ ഉൾപ്പെടുത്താൻ അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ കുട്ടികളും നല്ല ആരോഗ്യമുള്ളവരായി തീരുവാനായി ചെറുധാന്യങ്ങൾ ദിവസത്തിൽ ഒരു നേരമെങ്കിലും കുട്ടികൾക്ക് നൽകണമെന്ന് റവറന്റ് ഫാദർ ബാബു അപ്പാടൻ ആഹ്വാനം ചെയ്തു. സ്കൂൾ പിടിഎ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close