വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തൃത്തല്ലൂർ ഉപ്പുപ്പടന്നയിൽ പണി പൂർത്തിയാക്കിയ 115-)0 നമ്പർ അംഗൻവാടി കെട്ടിടം മണലൂർ എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തൃത്തല്ലൂർ ഉപ്പുപ്പടന്നയിൽ പണി പൂർത്തിയാക്കിയ 115-)0 നമ്പർ അംഗൻവാടി കെട്ടിടം മണലൂർ എംഎൽഎ ശ്രീ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി ഭാസി അധ്യക്ഷയായ ഉദ്ഘാടന ചടങ്ങിന് വാർഡ് മെമ്പർ ശ്രീ ദിൽ ദിനേശൻ സ്വാഗതം ആശംസിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സി പ്രസാദ് ചടങ്ങിൽ മുഖ്യാതിഥിയായി. അംഗൻവാടി കെട്ടിടം ഉദ്ഘാടനത്തിന് ബ്ലോക്ക് മെമ്പർ ശ്രീ കെ ബി സുരേഷ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സി എം നിസാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രന്യ ബിനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സബിത്ത് എ എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുലേഖ ജമാലു എന്നിവർ ആശംസകൾ അറിയിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ ആർ നന്ദി പ്രകാശിപ്പിച്ചു. വാർഡ് മെമ്പർമാരായ സരിത ഗണേശൻ, ശ്രീകല ദേവാനന്ദ്, മഞ്ജു ലാൽ, രേഖ അശോകൻ,സന്തോഷ് പണിക്കശ്ശേരി, ഷബീർ അലിനൗഫൽ വലിയകത്ത് എന്നിവർ സന്നിഹിതരായിരുന്നു. ഏഴാം വാർഡ് മുൻ മെമ്പർമാരായ വിമല ടീച്ചർ, ഓമന മധുസൂദനൻ , അംഗനവാടി കെട്ടിടത്തിന് സ്ഥലം വിട്ടു നൽകിയ ശ്രീ ബഷീർ, അംഗനവാടിയുടെ നിർമ്മാണത്തിനായി പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ, അംഗനവാടി പ്രവർത്തകർ പരിസര നിവാസികൾ എന്നിവരുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിന് നിറവേകി.