ഉത്സവം
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗ്രാമ പ്രദക്ഷിണം
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗ്രാമ പ്രദക്ഷിണം
രാവിലെ ഗണപതി ഹോമം, ഉഷപൂജ, മുളപൂജ, പന്തീരടി പൂജ, ശ്രീഭൂതബലി എന്നീ ചടങ്ങുകൾക്ക് ശേഷം ഗ്രാമപ്രദക്ഷിണം നടന്നു.ക്ഷേത്രം ഭാരവാഹികളായ
സെക്രട്ടറി സ്മിത്ത് ഇ.വി. എസ്, ജോ : സെക്രട്ടറി പ്രിൻസ് മദനൻ, പ്രസിഡന്റ് രോഷ് എ.ആർ, വൈസ് പ്രസിഡന്റ് ഷൈജു ഇ.എസ്, ഖജാൻജി ഷെറി ഇ.വി എന്നിവർ നേതൃത്വം നൽകി.
കുടുംബാഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.
21 ശനിയാഴ്ച വൈകിട്ട് 9 ന് പള്ളിവേട്ട നടക്കും. നിറപ്പകിട്ടാർന്ന കലാരൂപങ്ങളോടെ പുളിപ്പറമ്പിൽ ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് എഴുന്നളളിപ്പ്. തുടർന്ന് തളിക്കുളം സെന്റർ വഴി ക്ഷേത്രത്തിൽ എത്തിചേരുന്നു.