ഉത്സവം

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശിവേലി

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശിവേലി

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശിവേലി തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കാഴ്ച ശിവേലി നടന്നു. അന്നമനട മുരളീധരമാരാർ & പാർട്ടിയുടെ പഞ്ചവാദ്യത്തോടൊപ്പം ഒമ്പത് ഗജവീരൻമാരുടെ അകമ്പടിയോടെ ഭഗവതി പുറത്തേക്ക് എഴുന്നളളി.ചെർപ്പുളശ്ശേരി രാജശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി. വലത് ചെർപ്പുളശ്ശേരി ശേഖരനും ഇടത് മുള്ളത്ത് ഗണപതിയും വലിയപുരക്കൽ ആരൃനന്ദൻ, മച്ചാട് ധർമ്മൻ, ബാസ്റ്റിൻ വിനയസുന്ദർ, മനിശ്ശേരി രാജേന്ദ്രൻ, കല്ലേകുളങ്ങര രാജഗോപാലൻ,ഗുരുജി ശിവനാരായണൻ എന്നീ ഗജവീരൻമാരും അണിനിരന്നു. തുടർന്ന് കലാമണ്ഡലം ശിവദാസ് & പാർട്ടി നയിക്കുന്ന പാണ്ടിമേളം, വർണ്ണ മഴ, ഗാനസന്ധ്യ, തായമ്പക, രാത്രി രണ്ടു മണിക്ക് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടന്നു. രാവിലെ കലാ മണ്ഡലം ശിവദാസ് & പാർട്ടിയുടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പ്രഭാത ശീവേലി ഉണ്ടായിരുന്നു. ക്ഷേത്രം ഭാരവാഹികളായ സെക്രട്ടറി സ്മിത്ത് ഇ.വി. എസ്, ജോ : സെക്രട്ടറി പ്രിൻസ് മദനൻ, പ്രസിഡന്റ് രോഷ് എ.ആർ, വൈസ് പ്രസിഡന്റ് ഷൈജു ഇ.എസ്, ഖജാൻജി ഷെറി ഇ.വി എന്നിവർ നൽകി. 23 തിങ്കളാഴ്ച രാവിലെ ഏഴു മണിക്ക് നമ്പിക്കടവിലേക്ക് ആറാട്ടിന് എഴുന്നള്ളിപ്പ്, ആറാട്ട്, ആറാട്ട് തിരിച്ച് വരവ്, കൊടിക്കൽ പറ, കൊടി ഇറക്കൽ, മംഗള പൂജ എന്നീ ചടങ്ങുകൾ നടക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close