ഗ്രാമ വാർത്ത.
ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ. പി. ഹരീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ വലപ്പാട് പഞ്ചായത്ത് സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനംവലപ്പാട് ചന്തപ്പടിയിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് ഉൽഘാടനം ചെയ്തു
കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ക്കും ഗൂഡാലോചന ക്കുമെതിരെ ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ. പി. ഹരീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ വലപ്പാട് പഞ്ചായത്ത് സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനംവലപ്പാട് ചന്തപ്പടിയിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് ഉൽഘാടനം ചെയ്തു. ബി.ജെ.പി. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജു കൊട്ടുക്കൽ അദ്ധ്യക്ഷത വഹിച്ചു. ധനീഷ് മഠത്തിപറമ്പിൽ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് ബി.ജെ.പി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് , ഇ. പി. ജാൻസി , സേവ്യൻ പള്ളത്ത്, ചന്ദ്രശേഖരൻ, ഭീതീഹര ൻ , രശ്മി ഷിജോ, ഷൈൻ നെടിയിരിപ്പിൽ, അരുണഗിരി, പി.വി.ആനന്ദൻ , പദ്മി നി പ്രകാശൻ , ,റിനി കൃഷ്ണപ്രസാദ്, ഭഗിനി സുനിൽ, ശ്രുതി ധനീഷ്, രത്നമണി, ജിഷ പ്രദീപ്, വാസുദേവൻ തെക്കി നിയേടത്ത് ,
ജിതിൻ റാം ശ്രീരാജ് ,മുസ്തഫ എന്നിവർ നേതൃത്വം നൽകി. ഹരീഷ് മാസ്റ്റർ നന്ദിരേഖപ്പെടുത്തുകയും ചെയ്തു..