ഗ്രാമ വാർത്ത.

തൃപ്രയാർ-നാട്ടിക മർച്ചന്റ്സ്‌ അസോസിയേഷനിൽ വനിതാ വിങ്ങ്‌ രൂപീകരിച്ചു.

വനിതാ വിങ്ങ്‌ രൂപീകരിച്ചു.

തൃപ്രയാർ-നാട്ടിക മർച്ചന്റ്സ്‌ അസോസിയേഷനിൽ വനിതാ വിങ്ങ്‌ രൂപീകരിച്ചു. 24.1.2023 ചൊവ്വ രാവിലെ 10.30ന് വ്യാപാര ഭവനിൽ
TNMA പ്രസിഡന്റ്‌ ശ്രീ:ഡാലി ജെ തോട്ടുങ്ങലിന്റ്‌ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വനിതാ വിങ്ങ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീമതി:ഷൈന ജോർജ്ജ്‌ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ശ്രീ:കെ.കെ.ഭാഗ്യനാഥൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിങ്ങ്‌ ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി: ഫൗസിയ ഷാജഹാൻ, നിയോജകമണ്ഡലം ചെയർപേഴ്സൺ ശ്രീമതി:ഉഷ വൽസൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വനിതാ വിങ്ങ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷൈന ജോർജ്ജിനേയും, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫൗസിയ ഷാജഹാനേയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് 2022-24 വർഷത്തേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട്‌: ദീപ്തി ബിമൽ. ജനറൽ സെക്രട്ടറി: ജിഷ.കെ.എസ്‌.
ട്രഷറർ:വീണ വിജയരാഘവൻ.
വൈസ്‌ പ്രസിഡന്റുമാർ: സന്ധ്യ സുഭിൽ, ലിത മനോജ്‌.
ജോയിന്റ്‌ സെക്രട്ടറിമാർ: സരിത ഗിരീഷ്‌, ഫാത്തിമ സബ്ജ. എന്നിവർ ഭാരവാഹികളും,

മിനി.K.S, സന സമീർ, ലിസി ടോണി, സീത.K.N, ഷെഫീന ബഷീർ, സിനി ബിജു, ജഷില സുൽഫിക്കർ, രഷ്മി ഉദയകുമാർ, ദിവ്യ സുരേഷ്‌, സീന അമർകൂമാർ, സിമി ഹമീദ്‌, അശ്വതി ആന്റണി, രാധ ശശിധരൻ, ആര്യ. എന്നിവർ പ്രവർത്തക സമിതി അംഗങ്ങളും ആയുള്ള 21 അംഗ വനിതാ വിങ്ങ്‌ കമ്മറ്റിയെ തിരഞ്ഞെടുത്തു.
TNMA ജനറൽ സെക്രട്ടറി പീ.കെ.സമീർ സ്വാഗതവും, ട്രഷറർ സുരേഷ്‌ ഇയ്യാനി നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close