ഗ്രാമ വാർത്ത.
ഭരണഘടനാ സന്ദേശം പകരുവാൻ ഭരണഘടനാചുമർ മാതൃകയായി വലപ്പാട് ഗ്രാമ പഞ്ചായത്ത്
ഭരണഘടനാ സന്ദേശം പകരുവാൻ ഭരണഘടനാചുമർ
മാതൃകയായി വലപ്പാട് ഗ്രാമ പഞ്ചായത്ത് …
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 73-മത് വാർഷികത്തിൽ
സ്ഥാപനങ്ങൾക്കായി തയ്യാറാക്കിയ ആമുഖ ചിത്രങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്തിൽ പ്രസിഡണ്ട് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്യുത ചടങ്ങിൽ ജനപ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറി ഘടകസ്ഥാപനമേധാവികൾ സ്കൂൾ ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.
എല്ലാ വിദ്യാലയങ്ങളിലും
പൊതു സ്ഥാപനങ്ങളിലും
ഭരണഘടനയുടെ ആമുഖം ഗ്രാമ പഞ്ചായത്തിന്റെ മുൻ കയ്യിൽ സ്ഥാപിക്കുന്നത് ആദ്യമായാണ് .. നാലടി നീളവും രണ്ടടി വീതിയിലും ഫ്രെയിം ചെയ്ത ഭരണഘടനആമുഖമാണ് സ്ഥാപനങ്ങളിൽ സ്ഥാപിച്ചു നല്കുന്നത്..
ഗ്രാമ പഞ്ചായത്തിലെ സർക്കാർ എയ്ഡഡ് അൺ എയ്ഡഡ് വിദ്യാലയങ്ങൾ, പോലീസ് സ്റ്റേഷൻ, വലപ്പാട് ഗവ.ആശുപത്രി, കോതകുളം ആയുർവേദ ആശുപത്രി, എടുമുട്ടം ഹോമിയോ ആശുപത്രി, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, ലൈബ്രറി, എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ആമുഖം സ്ഥാപിച്ചത്.. രണ്ടാം ഘട്ടത്തിൽ പഞ്ചായത്തിലെ എല്ലാ അംഗനവാടി കളിലെ ക്കും വിതരണം ചെയ്യുമെന് പ്രസിഡന്റ് അറിയിച്ചു…*