നാട്ടിക ഈസ്റ്റ് യു. പി സ്കൂൾ 106 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും എൻഡോവ്മെന്റ് വിതരണവും നടത്തി
നാട്ടിക ഈസ്റ്റ് യു. പി സ്കൂൾ 106 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും എൻഡോവ്മെന്റ് വിതരണവും നടത്തി. പി ടി എ പ്രസിഡന്റ് എം. എസ് സജീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് നാട്ടിക എം.എൽ. എ സി.സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. തളിക്കുളം ബി.പി സി കെ.വി അമ്പിളി പ്രതിഭകളെ ആദരിക്കലും എൻഡോവ്മെന്റ് വിതരണവും സമ്മാനദാനവും നിർവ്വഹിച്ചു. പി.എസ്.സി നിയമനം ലഭിച്ച വിദ്യാലയത്തിലെ അധ്യാപിക കെ. അഞ്ജലി , ഡോക്ടറേറ്റ് നേടിയ മറിയം കെ .എച്ച്, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടിയ ഫസ്ന പി.എഫ്, സ്വാതി സുരേഷ്, സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നേടിയ കെ.ബി ശ്രീലക്ഷ്മി എന്നീ പൂർവ്വ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് നീതു അനിൽ, മാതൃസംഗമം പ്രസിഡന്റ് സൗമ്യ പ്രസൂൺ, സ്കൂൾ ലീഡർ ടി.എസ് കിഷൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ കെ.ആർ ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൻ നിത്യകല നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.നാട്ടിക ഈസ്റ്റ് യു. പി സ്കൂൾ 106 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും എൻഡോവ്മെന്റ് വിതരണവും നടത്തി.
പി ടി എ പ്രസിഡന്റ് എം. എസ് സജീഷ് അധ്യക്ഷത വഹിച്ച ചടങ്ങ്
നാട്ടിക എം.എൽ. എ സി.സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. തളിക്കുളം
ബി.പി സി കെ.വി അമ്പിളി പ്രതിഭകളെ ആദരിക്കലും എൻഡോവ്മെന്റ് വിതരണവും സമ്മാനദാനവും നിർവ്വഹിച്ചു.
പി.എസ്.സി നിയമനം ലഭിച്ച വിദ്യാലയത്തിലെ അധ്യാപിക കെ. അഞ്ജലി , ഡോക്ടറേറ്റ് നേടിയ മറിയം കെ .എച്ച്, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടിയ ഫസ്ന പി.എഫ്, സ്വാതി സുരേഷ്, സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നേടിയ കെ.ബി ശ്രീലക്ഷ്മി എന്നീ പൂർവ്വ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.
പി.ടി.എ വൈസ് പ്രസിഡന്റ് നീതു അനിൽ, മാതൃസംഗമം പ്രസിഡന്റ് സൗമ്യ പ്രസൂൺ, സ്കൂൾ ലീഡർ ടി.എസ് കിഷൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഹെഡ് മാസ്റ്റർ കെ.ആർ ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൻ നിത്യകല നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.