കോവിഡാനന്തര രോഗികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി
കോവിഡാനന്തര രോഗികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തിന്റെയും ആഭിമുഘ്യത്തിൽ കമലാ നെഹ്‌റു സ്കൂൾ ,തൃത്തല്ലൂര് വെച്ചു കോവിഡാനന്തര രോഗികൾക്കായുള്ള മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടന്നു . ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ .ബി . സുരേഷ് ബാബു വിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ കെ.സി.പ്രസാദ് ഉദ്‌ഘാടനം നിർവഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ ശാന്തി ഭാസി ,ബ്ലോക്ക് മെമ്പർ സുധ .Dr .ലിംസൻ ,Dr .ഗീത ,Dr .പ്രിയ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു . Dr .ബിധിഷ ,ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ഗോപകുമാർ ,പോൾസൺ എന്നിവർ ആശംസകൾ അർപ്പിച്ചു .ഹെൽത്ത് സൂപ്പർവൈസർ എം .ജയപ്രസാദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി . ആലോപ്പതി ,ആയുർവേദം ,ഹോമിയോ വകുപ്പുകളിലായി 300 ഓളം രോഗികൾ പങ്കെടുത്തു.