ഗ്രാമ വാർത്ത.

പിഐബി ചാലക്കുടിയിൽ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

പിഐബി ചാലക്കുടിയിൽ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി വാർത്താലാപ് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു.

കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐബി വിവിധ ജില്ലകളിൽ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്. ചാലക്കുടി പ്രസ് ക്ലബ്, സിബിസി തൃശൂർ ഓഫീസ് എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച ശില്പശാല തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോങ്റെ ഉദ്ഘാടനം ചെയ്തു. പോലീസും പ്രാദേശിക മാധ്യമപ്രവർത്തകരും യോജിച്ചുപ്രവർത്തിച്ചാൽ സാധാരണ ജനങ്ങളുടെ സുരക്ഷക്കായി നിരവധി കാര്യങ്ങളും പദ്ധതികളും രൂപപ്പെടുത്താൻ കഴിയുമെന്ന് ഐശ്വര്യ ഡോങ്റെ പറഞ്ഞു.

പിഐബി കേരള ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി പ്രസ് ക്ലബ് പ്രസിഡന്റ് എം ജി ബാബു മുഖ്യപ്രഭാഷണം നടത്തി.

കേന്ദ്ര ഗവൺമെന്റ് പദ്ധതികളുടെ സാമ്പത്തിക വീക്ഷണം എന്ന വിഷയത്തെ കുറിച്ച് സാമ്പത്തിക സാക്ഷരതാ കൗൺസിലർ ടി വി അശോക് കുമാർ ക്ലാസ് നയിച്ചു. തുടർന്ന് കേന്ദ്ര ഗവൺമെന്റ് പദ്ധതികളുടെ സാമൂഹിക വീക്ഷണവും ഒരു ജൻ ആന്ദോളൻ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കും എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ മോഹൻ ദാസ് പാറപ്പുറത്ത് സംസാരിച്ചു. പിഐബി കൊച്ചി ഡയറക്ടർ രശ്മി റോജ തുഷാര നായർ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ എന്ന ചാരിറ്റബിൾ സ്ഥാപനം നടത്തുന്ന സാമൂഹിക ഇൻഫ്ലുവൻസറായ ഉമാ പ്രേമൻ, ‘ഹലോ റേഡിയോ’ എന്ന കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനെ പ്രതിനിധീകരിച്ച് സൂരജ് രാജ് എന്നിവരും സദസിനെ അഭിസംബോധന ചെയ്തു.

പ്രസ് ക്ലബ് സെക്രട്ടറി കെ വി ജയൻ, കൊച്ചി പിഐബിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ കെ വൈ ഷാമില, കേരളത്തിലുള്ള വിവിധ മാധ്യമ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും ശില്പശാലയിൽ സംസാരിച്ചു. ചാലക്കുടി, മാള, കൊടകര, പുതുക്കാട് പ്രെസ്സ് ക്ലബ്ബുകളിലെ മാധ്യമപ്രവർത്തകർ ശില്പശാലയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close