ഗ്രാമ വാർത്ത.

മണപ്പുറം സമീക്ഷ’യും പുരോഗമന കലാ സാഹിത്യ സംഘം നാട്ടികമേഖല കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ തളിക്കുളത്ത് നടന്നു.

‘മണപ്പുറം സമീക്ഷ’യും പുരോഗമന കലാ സാഹിത്യ സംഘം നാട്ടികമേഖല കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ തളിക്കുളത്ത് നടന്നു.നടനും എഴുത്തുകാരനുമായ ശ്രീ: വി.കെ.ശ്രീരാമൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീ: ടി. ആർ.അജയന്റെ ‘ഓർമ്മകൾക്കെന്ത് സുഗന്ധം’ എന്ന ആത്മകഥാ ഗ്രന്ഥത്തിൻറെ പ്രകാശനം കവിയും നടകകൃത്തും സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ ശ്രീ: കരിവെള്ളൂർ മുരളി സംഗീതജ്ഞൻ ശ്രീ: വിദ്യാധരൻ മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. പ്രൊ: ചെറുകാടിന്റെ മകനും വാഗ്മിയുമായ ഡോ: സി.പി. ചിത്രഭാനു പുസ്തകം സദസ്സിന് പരിചയപ്പെടുത്തി .നടൻ ശ്രീ: ടി.ജി.രവി, ശ്രീ : പ്രതാപൻ തായാട്ട്, ശ്രീ : വിജു നായരങ്ങാടി, ഇ.എ. സുഗതകുമാർ, പി.സലിംരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗ്രന്ഥകർത്താവിന്റെ മറുപടിയോടെ മൂന്നു മണിക്കൂർ നീണ്ട സാഹിത്യ സായാഹ്നത്തിന് സമാപ്തിയായി.’മണപ്പുറം സമീക്ഷ’യും പുരോഗമന കലാ സാഹിത്യ സംഘം നാട്ടികമേഖല കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ തളിക്കുളത്ത് നടന്നു.നടനും എഴുത്തുകാരനുമായ ശ്രീ: വി.കെ.ശ്രീരാമൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീ: ടി. ആർ.അജയന്റെ ‘ഓർമ്മകൾക്കെന്ത് സുഗന്ധം’ എന്ന ആത്മകഥാ ഗ്രന്ഥത്തിൻറെ പ്രകാശനം കവിയും നടകകൃത്തും സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ ശ്രീ: കരിവെള്ളൂർ മുരളി സംഗീതജ്ഞൻ ശ്രീ: വിദ്യാധരൻ മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. പ്രൊ: ചെറുകാടിന്റെ മകനും വാഗ്മിയുമായ ഡോ: സി.പി. ചിത്രഭാനു പുസ്തകം സദസ്സിന് പരിചയപ്പെടുത്തി .നടൻ ശ്രീ: ടി.ജി.രവി, ശ്രീ : പ്രതാപൻ തായാട്ട്, ശ്രീ : വിജു നായരങ്ങാടി, ഇ.എ. സുഗതകുമാർ, പി.സലിംരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗ്രന്ഥകർത്താവിന്റെ മറുപടിയോടെ മൂന്നു മണിക്കൂർ നീണ്ട സാഹിത്യ സായാഹ്നത്തിന് സമാപ്തിയായി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close