വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തളിക്കുളം ഐസിഡിഎസ് പ്രോജക്ട് ബ്ലോക്ക് തല ജാഗ്രത സമിതി പരിശീലന പരിപാടി ശ്രീവത്സം ഹാളിൽ സംഘടിപ്പിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തളിക്കുളം ഐസിഡിഎസ് പ്രോജക്ട് ബ്ലോക്ക് തല ജാഗ്രത സമിതി പരിശീലന പരിപാടി ശ്രീവത്സം ഹാളിൽ സംഘടിപ്പിച്ചു.
ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ശ്രീ കെ സി പ്രസാദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തളിക്കുളം ഐസിഡിഎസ് ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി ശുഭാ നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി ഷീനത്ത് സ്വാഗതം പറയുകയും, ഐസിഡിഎസ് സൂപ്പർവൈസർ സിനി നന്ദി ആശംസിക്കുകയും ചെയ്തു. ജൻഡർ എന്ന വിഷയം ശ്രീമതി സജിത ടീച്ചർ അവതരിപ്പിക്കുകയുണ്ടായി. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങൾ പലവിധ സംവിധാനങ്ങൾ, സർക്കാർ പദ്ധതികൾ, ജാഗ്രത സമിതിയുടെ ഘടന ,പ്രവർത്തനം എന്നിവയെ കുറിച്ച് ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ. ആർ ക്ലാസ്സ് നയിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട നടത്തിയ ക്വിസ് പ്രോഗ്രാമിൽ , തളിക്കുളം ഗ്രാമപഞ്ചായത്തിലെ അംഗനവാടി പ്രവർത്തകയായ കവിത ഒന്നാം സ്ഥാനവും, തളിക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി പ്രവർത്തക അനശ്വര ലക്ഷ്മി, വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകർ സന്ധ്യ എം എ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് തളിക്കുളം ഐസിഡിഎസ് ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി ശുഭാ നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഉച്ചഭക്ഷണത്തോടു കൂടിയ പരിശീലന പരിപാടി വൈകുന്നേരം 4.30ന് അവസാനിച്ചു.