എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹോത്സവത്തിന്റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി അവർകളുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രത്തിൽ നടന്നു.
എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹോത്സവത്തിന്റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി അവർകളുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രത്തിൽ നടന്നു. വൈകിട്ട് S N S സമാജം കലാമന്ദിറിലെ വിദ്യിർത്ഥികളുടെയും ശാഖാ നിവാസികളുടേയും കലാപരിപാടികൾ അരങ്ങേറി. ഇന്ന് മുതൽ തൈപ്പൂയ ദിവസമായ ഫെബ്രുവരി 5 വരെ എല്ലാ ദിവസവും ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അഭിഷേകങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 6 ന് കഴിമ്പ്രം ബീച്ചിൽ നടക്കുന്ന ആറാട്ട് മഹോത്സവത്തോടെ ഈ വർഷത്തെ തൈപ്പൂയം സമാപിക്കും. ഇന്ന് നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് ജിതേഷ് കാരയിൽ, സെക്രട്ടറി അതുല്യഘോഷ് വെട്ടിയാട്ടിൽ, വൈസ് പ്രസിഡന്റ് സുമോദ് എരണേഴത്ത്, ഖജാൻജി സലിൽ മുളങ്ങിൽ, ജോയിന്റ് സെക്രട്ടറിമാരായ ശിവൻ വെളമ്പത്ത്, പ്രകാശൻ തെരുവിൽ പടിഞ്ഞാറ്റേടത്ത്, രഞ്ജൻ എരുമത്തുരുത്തി, സുനിൽ അക്കത്തിൽ, ക്ഷേത്രം മേൽശാന്തി സന്ദീപ് എന്നിവർക്കൊപ്പം മറ്റു കമ്മിറ്റി അംഗങ്ങളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു..