തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠയും പൊങ്കാല സമർപ്പണവും ഉപദേവതകളായ ഹനുമാൻ സ്വാമിയ്ക്കും ദമ്പതി രക്ഷസിനും ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുകയും ചെയ്തു.
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠയും പൊങ്കാല സമർപ്പണവും ഉപദേവതകളായ ഹനുമാൻ സ്വാമിയ്ക്കും ദമ്പതി രക്ഷസിനും ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുകയും ചെയ്തു.
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠയും പൊങ്കാല സമർപ്പണവും ഉപദേവതകളായ ഹനുമാൻ സ്വാമിയ്ക്കും ദമ്പതി രക്ഷസിനും ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുകയും ചെയ്തു. പ്രഭാതത്തിൽ : ഗണപതിഹോമം, അധിവാസം വിടർത്തി പൂജ,രാവിലെ 8നും 9നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ മരപ്പാണി കൊട്ടി താലവാദ്വ നാമജപ ഘോഷത്തോടെ കലശങ്ങൾ എഴുന്നള്ളിപ്പ്,ഉപദേവതാ പ്രതിഷ്ഠ,ഹനുമാൻസ്വാമി -ദമ്പതിരക്ഷസ്സ് പ്രതിഷ്ഠ,പൊങ്കാല സമർപ്പണം,സപരിവാരം പൂജ, മഹാനിവേദ്വം പൂജ,ദീപസ്ഥാപനം, നടയടക്കൽ, പ്രതിഷ്ഠാദക്ഷിണ,12.30ന് പ്രസാദ ഊട്ട് വൈകീട്ട് നടക്കൽപൂജ, മണ്ഡപ സംസ്കാരം, 6.30ന് സർവ്വവിധ സർപ്പശാപ കോപ ദുരിതശാന്തിക്കായി നടത്തപ്പെടുന്ന അതിവിശിഷ്ടമായ സർപ്പബലി,കൊച്ചി വിജയശ്രീ സ്കൂൾ ഓഫ് മ്യൂസിക് &ആർട്സ് അവതരിപ്പിച്ച ഭജന എന്നിവ നടന്നു. മേൽശാന്തി പ്രകാശൻ ശാന്തിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ലാലപ്പൻ ശാന്തി , ധനേഷ് ശാന്തി, സനൽ ശാന്തി, സലീഷ് ശാന്തി എന്നിവർ പങ്കെടുത്തു. ചടങ്ങുകൾക്ക് സെക്രട്ടറി സ്മിത്ത് ഇ.വി.എസ്, പ്രസിഡന്റ് രോഷ് എ.ആർ, ജോ : സെക്രട്ടറി പ്രിൻസ് മദൻ, വൈസ് പ്രസിഡന്റ് ഷൈജു ഇ.എസ്, ഖജാൻജി ഷെറി ഇ.വി എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി ആറിന് നടക്കുന്ന സഹസ്രകലശത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു . അന്നേ ദിവസം പ്രസാദ ഊട്ടും ഉണ്ടായിരിക്കും