ഗ്രാമ വാർത്ത.രാഷ്ട്രീയം

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് തളിക്കുളം 4 ഡിവിഷൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കെ എസ് ടി എ മുൻ ജില്ലാ സെക്രട്ടറിയും സി പി ഐ എം അംഗവുമായ കല ടീച്ചറെ തീരുമാനിച്ചു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് തളിക്കുളം 4 ഡിവിഷൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കെ എസ് ടി എ മുൻ ജില്ലാ സെക്രട്ടറിയും സി പി ഐ എം അംഗവുമായ കല ടീച്ചറെ തീരുമാനിച്ചു. തളിക്കുളത്ത് ചേർന്ന ഇടതു മുന്നണി പഞ്ചായത്ത് കമ്മിറ്റിയിലാണ് തീരുമാനം.സി പി ഐ ലോക്കൽ സെക്രട്ടറി ഇ എ സുഗതകുമാർ അധ്യക്ഷനായ യോഗത്തിൽ സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു, ലോക്കൽ സെക്രട്ടറി ഇ പി കെ സുഭാഷിതൻ എന്നിവർ സംസാരിച്ചു.ഏരിയ കമ്മിറ്റിയംഗം കെ ആർ സീത സ്വാഗതവും ജനതാദൾ ജില്ലാ നേതാവ് ടി എം അശോകൻ നന്ദിയും പറഞ്ഞു.ഫെബ്രുവരി 28നാണ് തെരഞ്ഞെടുപ്പ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close