ഗ്രാമ വാർത്ത.
അംഗനവാടികളുടെ മുഖച്ഛായ മാറ്റി ചായം പദ്ധതി
അംഗനവാടികളുടെ മുഖച്ഛായ മാറ്റി ചായം പദ്ധതി
അംഗനവാടികളുടെ മുഖച്ഛായ മാറ്റി ചായം പദ്ധതിവാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അഞ്ച് അംഗനവാടികളെ നവീകരിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ ചായം മാതൃകയിലാണ് അഞ്ചു വാർഡുകളിലായി 5 അംഗനവാടികളെ ബാലസൗഹൃദ അങ്കണവാടികൾ ആക്കി മാറ്റിയത്. 8 ലക്ഷം രൂപ പ്ലാൻ ഫണ്ടും 50,000 രൂപ ബ്ലോക്ക് വിഹിതവും ഉപയോഗപ്പെടുത്തി ശിശു സൗഹൃദമാക്കിയ അങ്കണവാടികൾ ബഹു തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആമുഖ പ്രസംഗം സെക്രട്ടറി ലിൻസ് ഡേവിഡ് അവതരിപ്പിച്ചു. ബഹു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ സി എം നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രന്യ ബിനേഷ് സ്വാഗതം പറയുകയുണ്ടായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സബിത്ത് എ. എസ് പദ്ധതിയുടെ വിശദീകരണം നൽകുകയുണ്ടായി. അടുത്ത വർഷങ്ങളിലായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗനവാടികളും ഇത്തരത്തിൽ സൗഹൃദ കേന്ദ്രങ്ങൾ ആക്കി മാറ്റും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുലേഖ ജമാലു വാർഡ് മെമ്പർമാരായ സരിത ഗണേഷ്, ഷബീർ അലി, ദിൽ ദിനേശൻ ശ്രീകലാ ദേവാനന്ദ്,ശ്രീജിത്ത് കെ ബി , അസിസ്റ്റൻറ് സെക്രട്ടറി കെ.കെ ലത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബീനാ ഷെല്ലി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീമതി സൗമ്യ, എന്നിവർ ആശംസകൾ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥയായ ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ അർ നന്ദി പറഞ്ഞു