കൂടെയുണ്ട് നമ്മൾ മന്ത്രി ആർ ബിന്ദു
കൂടെയുണ്ട് നമ്മൾ മന്ത്രി ആർ ബിന്ദു ..
ksta യുടെ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി വലപ്പാട് ഉപജില്ലാ കമ്മറ്റി വലപ്പാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടിക്കായി എടത്തിരുത്തി പൈനൂരിൽ നിർമ്മിച്ച വീടിന്റെ ഉദ്ഘാടനം വലപ്പാട് ചന്തപ്പടിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ ബിന്ദു കുട്ടിയുടെ കുടുബത്തിനു വീടിന്റെ താക്കോൽ കൈമാറി. കേരള സാമൂഹ്യക്ഷേമ വകുപ്പിന്റെ കൂടെയുണ്ട് നമ്മൾ ആശത്തോടൊപ്പം കേരളത്തിലെ പൊതു സമൂഹവും കൂടെയുണ്ട് എന്ന ലക്ഷ്യമാണ് കെ.എസ്.ടി.എ ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഏ.വി സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ , എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി മദനമോഹനൻ, സി.കെ ബേബി, ടി.എൻ അജയകുമാർ, ടി.വിനോദിനി, വീടിന് ഭൂമി സൗജന്യമായി നല്കിയ കടവിൽ മുഹമ്മദ് ബഷീർ, ഷാഹിന എന്നിവർ സംസാരിച്ചു. അധ്യാപകരുടെയും പൂർവ്വ അധ്യാപകരുടെയും സഹകരണത്തോടെയാണ് വീടു നിർമ്മാണത്തിന് ഫണ്ട് സമാഹരിച്ചത്..