കെ.എസ്.ടി.എ യുടെ കുട്ടിക്കൊരു വീട് പദ്ധതി പ്രകാരം പ്രകാരം വലപ്പാട് ഉപജില്ല കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനം വെള്ളിയാഴ്ച വൈകുന്നേരം ആറിന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും.
തൃപ്രയാർ :കെ.എസ്.ടി.എ യുടെ കുട്ടിക്കൊരു വീട് പദ്ധതി പ്രകാരം പ്രകാരം വലപ്പാട് ഉപജില്ല കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനം വെള്ളിയാഴ്ച വൈകുന്നേരം ആറിന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും.എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ പല്ലയിലാണ് ഏഴരലക്ഷം രൂപ ചെലവിൽ വീടു നിർമിച്ചിരിക്കുന്നത് .പല്ലയിൽ താമസിക്കുന്ന കടവിൽ വീട്ടിൽ മുഹമ്മദ് ബഷീർ – ഷാജിത ദമ്പതികളാണ് വീടു നിർമിക്കുവാനുള്ള നാലേകാൽ സെൻറു സ്ഥലം സൗജന്യമായി നൽകിയത്.650 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് വീട്. വലപ്പാട് ചന്തപ്പടി ഓപ്പൺ തിയറ്ററിലാണ് താക്കോൽ ദാന ചടങ്ങ് നടക്കുക.വാർത്ത സമ്മേളനത്തിൽ കെ.എസ്.ടി.എ സബ് ജില്ല സെക്രട്ടറി ടി.വി.ചിത്ര കുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ബേബി, ജില്ല വൈസ് പ്രസിഡൻ്റ് ടി.എൻ.അജയകുമാർ, സബ് ജില്ല വൈസ് പ്രസിഡൻ്റ് കെ.വി.അമ്പിളി, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എച്ച്.ബാബു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.