നാട്ടിക – നാട്ടിക വെസ്റ്റ് കെ .എം .യു.പി സ്കൂളിലെ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു
സ്കൂൾ വാർഷികം ആഘോഷിച്ചു . നാട്ടിക – നാട്ടിക വെസ്റ്റ് കെ .എം .യു.പി സ്കൂളിലെ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും സമുചിതമായി ആഘോഷിച്ചു .
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെംബർ പി വി സെന്തിൽകുമാർ അധ്യക്ഷത നിർവഹിച്ചു . പ്രധാനാധ്യാപിക എ ലസിത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു . .ഭാരത് സ്കൗട്ട് &ഗൈഡ്സ് വിഭാഗത്തിൽ 20 വർഷത്തെ ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് നേടിയ പി ആർ പ്രിയ ടീച്ചറെ ചടങ്ങിൽ ആദരിച്ചു .കൂടാതെ lss , uss പരീക്ഷയിൽ ഉന്നതവിജയം നേടിയവരേയും ഉപജില്ലയിലെ ശാസ്ത്ര -ഗണിത -പ്രവൃത്തിപരിചയ ,കലോത്സവ മേഖലകളിലും അക്കാദമിക രംഗത്തും മികവ് തെളിയിച്ച കുട്ടികളെയും മാതാപിതാക്കളെയും ആദരിക്കുന്ന salute the parents ചടങ്ങും നടന്നു . നാട്ടിക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എസ് മണികണ്ഠൻ ,ഗ്രീഷ്മ സുഖിലേഷ് പി ടി എ പ്രസിഡണ്ട് നിഷ ഇക്ബാൽ ,ഡയറ്റ് ഫാക്കൽറ്റി പ്രസി ടീച്ചർ ,മാതൃ സംഗമം പ്രസിഡണ്ട് രമ്യ ജിനേഷ് ,ഒ എസ് എ പ്രസിഡണ്ട് പി ജി സുകുമാരൻ ,സ്റ്റാഫ് പ്രതിനിധി പി ആർ പ്രിയ, സ്കൂൾ ലീഡർ എലൈൻ മേരി നോയൽ എന്നിവർ ആശംസകൾ അർപ്പിച്ചു .പ്രധാനാധ്യാപിക എ ലസിത ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ ഇ ജെ ജിഷി ടീച്ചർ നന്ദിയും പറഞ്ഞു .തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .