സായ്)യുടെയും ടി.എസ്.ജി.എ.യുടേയും സംയുക്താഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 14 മുതൽ 18 വരെ നാഷണൽ ഇന്റർ സായ് വോളിബോൾ ചാമ്പ്യൻഷിപ്പ്
നാഷണൽ ഇന്റർസായ്
വോളിബോൾ ചാമ്പ്യൻഷിപ്പ്
കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
(സായ്)യുടെയും ടി.എസ്.ജി.എ.യുടേയും സംയുക്താഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 14 മുതൽ 18 വരെ നാഷണൽ ഇന്റർ സായ് വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തും. ദീർഘകാലം തുടർച്ചയായി അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റുകളും ദേശീയ ചാമ്പ്യൻഷിപ്പുകളും പരിശീലനക്യാമ്പുകളും വിജയകരമായ സംഘടിപ്പിച്ച് ദേശീയ ശ്രദ്ധ
നേടിയ ടി.എസ്.ജി.എ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വലിയൊരു ചാമ്പ്യൻഷിപ്പ്
നടത്തുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 2023 ഫെബ്രുവരി 14-ന് രാവിലെ 10 മണിക്ക് സംസ്ഥാന റവന്യൂമന്ത്രി കെ. രാജൻ നിർവ്വഹിക്കും. ടി.എസ്.ജി.എ. ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി സി.സി. മുകുന്ദൻ എം.എൽ.എ., മുൻ അന്തർദേശീയ വോളിബോൾ താരവും അർജ്ജുന അവാർഡ് ജേതാ വുമായ സിറിൾ സി. വള്ളൂർ എന്നിവർ പങ്കെടുക്കും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി പ്രദീപ്, വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, സാറ്റ് ഡയറക്ടർമാർ എന്നിവർ അതിഥികളായിരിക്കും.
സംസ്ഥാനങ്ങളിലെ മികച്ച സായ് സെന്ററുകളിലെ 21 വയസ്സിന് താഴെയുള്ള 10 പുരുഷടീമുകളും 6 വനിത ടീമുകളും 5 ദിവസം നീണ്ടുനിൽക്കുന്ന 34 മത്സരങ്ങളിൽ പങ്കെടുക്കും. ഹരിയാന, പഞ്ചാബ്, പുതുച്ചേരി, യു.പി., ആന്ധ പ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, യാനം, കേരളം,
പുരുഷവിഭാഗത്തിൽ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലും വനിതാവിഭാഗത്തിൽ 2 പൂളുകളിലായി ലീഗ് അടിസ്ഥാനത്തിലും മത്സരങ്ങൾ നടക്കും. പുരുഷവിഭാഗത്തിൽ 158 പേരും വനിത വിഭാഗത്തിൽ 68 പേരും കൂടാതെ പരിശീലകരും മാനേജർമാരും തൃപ്രയാറിലെത്തും.
പ്രളയങ്ങളും കോവിഡും മൂലമുണ്ടായ നീണ്ട ഇടവേളക്കുശേഷം സംഘടിപ്പിക്കുന്ന ഇന്ത്യയിലെ യുവവോളിബോൾ പ്രതിഭകളുടെ ഉന്നതനിലവാരത്തിലുള്ള മത്സരങ്ങൾ കാണു ന്നതിന് കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
തൃപ്രയാർ പത്രസമ്മേളനത്തിൽ ഭാരവാഹികളായ : സി.എം. നൗഷാദ് (വൈസ് ചെയർമാൻ),
സി.ജി. അജിത്കുമാർ (ജനറൽ സെക്രട്ടറി), പി. മാധവമേനോൻ (ചെയർമാൻ ഫിനാൻസ്
കമ്മിറ്റി) ടി.ആർ, ദില്ലി രത്നം (ട്രഷറർ), എം.സി, സക്കീർ
ഹുസൈൻ (സെക്രട്ടറി) എന്നിവർ അറിയിച്ചു