ഓർക്കുവാൻ
ഓർക്കുവാൻ
ചെങ്കല്ലുപാകിയ
പാതയോരത്ത്
വീണു കിടക്കുന്നു
കടലാസു പൂക്കൾ.
കൈക്കുമ്പിളിൽ വാരി
മനസ്സുനിറയ്ക്കുമ്പോൾ,
പാറിയടുക്കുന്നു
പോയൊരാക്കാലം.
പിരിയാൻ മടിച്ചൊരാ
പൂത്ത വസന്തം,
കുളിരുള്ള മാനസം
തേടി നടപ്പൂ..
അഴകിനാൽ പൂകിയ
പുത്തനുടുപ്പുകൾ
കണി കാണാനാണ്ടിലെ
ഓണമെത്തേണം.
കാരണം ചെല്ലാൻ
കഴിയാതെയെത്ര,
കരഞ്ഞു തീർത്തീടുന്നു
ബാല്യത്തിന്നോർമ.
തിരയൊടുങ്ങാത്ത
കടലിനെ പോലെ,
ഹൃദയത്തിൻ പ്രായം
കടന്നതു മാത്രം.
മറവിക്കു നൽകി ഞാൻ
പോയൊരാക്കാലവും,
പ്രാണനായ് കാത്തൊരു
എൻ്റെ പ്രണയവും.
നസീമഓർക്കുവാൻ ചെങ്കല്ലുപാകിയ പാതയോരത്ത് വീണു കിടക്കുന്നു കടലാസു പൂക്കൾ. കൈക്കുമ്പിളിൽ വാരി മനസ്സുനിറയ്ക്കുമ്പോൾ, പാറിയടുക്കുന്നു പോയൊരാക്കാലം. പിരിയാൻ മടിച്ചൊരാ പൂത്ത വസന്തം, കുളിരുള്ള മാനസം തേടി നടപ്പൂ.. അഴകിനാൽ പൂകിയ പുത്തനുടുപ്പുകൾ കണി കാണാനാണ്ടിലെ ഓണമെത്തേണം. കാരണം ചെല്ലാൻ കഴിയാതെയെത്ര, കരഞ്ഞു തീർത്തീടുന്നു ബാല്യത്തിന്നോർമ. തിരയൊടുങ്ങാത്ത കടലിനെ പോലെ, ഹൃദയത്തിൻ പ്രായം കടന്നതു മാത്രം. മറവിക്കു നൽകി ഞാൻ പോയൊരാക്കാലവും, പ്രാണനായ് കാത്തൊരു എൻ്റെ പ്രണയവും. നസീമ