അറുപതിന്റെ നിറവിൽ ഒരു പുന:സമാഗമം
അറുപതിന്റെ നിറവിൽ ഒരു പുന:സമാഗമം
“മധുരിക്കും ഓർമകളേ… മലർ മഞ്ചൽ കൊണ്ടുവരൂ…” ഓർമകളുടെ മാഞ്ചുവട്ടിലിരുന്ന് ഈസ പാടി. കുറച്ചു നേരം ആ അറുപതുകാരെല്ലാം പഴയ കോളേജ് വിദ്യാർഥികളായി. എല്ലാം മറന്ന് ഓർമത്തണലിൽ ഇത്തിരി നേരം.
*അറുപതിന്റെ നിറവിൽ ഒരു പുന:സമാഗമം* “മധുരിക്കും ഓർമകളേ… മലർ മഞ്ചൽ കൊണ്ടുവരൂ…” ഓർമകളുടെ മാഞ്ചുവട്ടിലിരുന്ന് ഈസ പാടി. കുറച്ചു നേരം ആ അറുപതുകാരെല്ലാം പഴയ കോളേജ് വിദ്യാർഥികളായി. എല്ലാം മറന്ന് ഓർമത്തണലിൽ ഇത്തിരി നേരം. റോയൽ കോമേഴ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാട്ടിക ശ്രീ നാരായണ കോളേജിലെ 1980-83 ബി കോം ബാച്ച് വിദ്യാർർഥികൾ വീണ്ടും പഴയ ക്ലാസ്സ് മുറിയിൽ ഒത്തുകൂടിയതാണ്. അമീർ ഷാ, ഷാജകുമാർ, സുനിൽകുമാർ മാരാത്ത്, സുനിൽ കുമാർ വള്ളിയിൽ, രാജീവ് തഷ്ണാത്ത് , രമേഷ്, സുദേവൻ കൊല്ലാറ ,രമ, ലളിത… പലരും പഠിക്കുന്ന കാലത്ത് പരസ്പരം സംസാരിച്ചിട്ടു പോലുമില്ല. ഇന്ന് ആ കാലത്തെ കുറിച്ച് പറഞ്ഞ് പാട്ട് പാടി ചിരിച്ച് ബഹളം വെച്ച് ആഘോഷമാക്കി. അന്നുണ്ടായിരുന്ന നാലുപേർ കാലത്തിനപ്പുറത്തേക്ക് മറഞ്ഞു പോയ നൊമ്പരം പരസ്പരം പങ്കുവെച്ചു. ഈ കൂടിച്ചേരൽ വർഷങ്ങൾക്ക് മുമ്പേ വേണ്ടതായിരുന്നു എന്ന പരിഭവം. ഓരോരുത്തരും കോളേജ് വിട്ടതിന് ശേഷമുള്ള തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ഇനിയും ഇടയ്ക്കിടെ ഒത്തുകൂടണമെന്നുറപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പി എസ്. ജയ, പ്രൊഫ. ഫിറോസ് എന്നിവരും ഈ സ്നേഹസംഗമത്തിൽ സന്നിഹിതരായിരുന്നു..