ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് -ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിക്കുളം നാല് ഡിവിഷൻ സ്ഥാനാർത്ഥി വി കലയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായാണ് തളിക്കുളം സെൻ്ററിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നത്. പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.ഇ എ സുഗതകുമാർ അധ്യക്ഷനായി.സി പി ഐ എം ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ഏരിയ കമ്മിറ്റിയംഗം കെ ആർ സീത, സ്ഥാനാർത്ഥി വികല, ലോക്കൽ സെക്രട്ടറി ഇ പി കെ സുഭാഷിതൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി ഐ സജിത, എം ആർ ദിനേശൻ, വൈസ് പ്രസിഡൻ്റ് പി കെ അനിത, പി എസ് രാജീവ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, എൽ ഡി എഫ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.