Uncategorized
മണപ്പുറം ഫൗണ്ടേഷൻ സൈക്കിൾ സമ്മാനമായി നൽകി.
താന്ന്യം സ്വദേശി കുമാരി ഷൈശാ നിഖിലയ്ക്ക് മണപ്പുറം ഫൗണ്ടേഷൻ സൈക്കിൾ സമ്മാനമായി നൽകി. പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കന്ററി സ്ക്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി ഷൈശ നിഖിലയ്ക്ക് മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ്ജ് മോറേലി യുടെ സാനിധ്യത്തിൽ നാട്ടിക എം.എൽ.എ ശ്രീ.സി.സി. മുകുന്ദൻ സൈക്കിൾ കൈമാറി. മണപ്പുറം ഫൗണ്ടേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീമതി. ശിൽപ ട്രീസ സെബാസ്റ്റ്യൻ, സോഷ്യൽ വർക്കർ ശ്രീ മാനുവൽ അഗസ്റ്ററ്റിൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.