കായിക മേഖലക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകും -മന്ത്രി കെ.രാജൻ
കായിക മേഖലക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകും -മന്ത്രി കെ.രാജൻ
*കായിക മേഖലക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകും -മന്ത്രി കെ.രാജൻ* പുതിയ തലമുറയിൽ മദ്യവും, മയക്കുമരുന്നും വ്യാപകമാകുന്നത് തടയുവാൻ ഏറ്റവും നല്ല സാമൂഹ്യ ഔഷധമാണ് കായിക വിനോദമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ നേട്ടങ്ങളെ പുറകിലോട്ടടിക്കുന്ന തിൻമകളെ അതിജീവിക്കുന്നതിന് കായിക മേഖലക്ക് സംസ്ഥാനം പ്രത്യേകം പ്രോത്സാഹനം നൽകും തൃപ്രയാർ ടി എസ് ജി.എ ഇൻഡോർ സ്‌റ്റേഡിയത്തിൽ സ്പോട്സ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ നാഷ്ണൽ ഇൻഡർ സായ് വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടി എസ് ജി എ ചെയർമാൻ ടി എൻ പ്രതാപൻ എംപി അധ്യക്ഷത വഹിച്ചു.മുൻ അന്തർദേശീയ വോളീബോൾ താരവും അർജുന അവാർഡ് ജേതാവുമായ സിറിൽ സി വെള്ളൂർ സായ് സതേൺ റീജിയൻ ഡയറക്ടർ ഡോ ജി കിഷോർകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി പ്രദീപ്, വോളിബോൾ അന്തർദേശീയ പരിശീലകൻ ഡോ സി എസ്സ് സദാനന്ദൻ, തൃശൂർ ജില്ലാ വോളീബോൾ അസോസിയേഷൻ പ്രസിഡണ്ട് പി ശിവകുമാർ, ഡി വെ എസ് പി സലീഷ് ശങ്കർ സി.എം നൗഷാദ്, പി കെ സുഭാഷ് ചന്ദ്രൻ, ടി.ആർ ദില്ലി രത്നം, എ പി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.ടി.എസ്സ് ജി എ ജനറൽ സെക്രട്ടറി സി.ജി അജിത്ത് കുമാർ സ്വാഗതവും വൈസ് ചെയർമാൻ സി.എം നൗഷാദ് നന്ദിയും പറഞ്ഞു.