ഗ്രാമ വാർത്ത.

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്പുരോഗതിയുടെ പാതയിൽ പുതിയൊരു ചുവട് കൂടി വെക്കുന്നു

നാട്ടിക ഫർക്ക സഹകരണ
റൂറൽ ബാങ്ക്പുരോഗതിയുടെ പാതയിൽ പുതിയൊരു ചുവട് കൂടി വെക്കുന്നു.

ബാങ്കിന്റെ ഹെഡ് ഓഫീസ് കൂടുതൽ വിശാലവും മനോഹരവുമായി,
ആധുനിക ബാങ്കിംഗ് സൗകര്യങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന രീതിയിൽ പുനർനിർമ്മിച്ചു കൊണ്ട് ഈ നാടിന്റെ മുഖമുദ്രയായി മാറുവാൻ തയ്യാറെടുക്കുന്നു..

ഏഴര പതിറ്റാണ്ടിലേറെയായി നമ്മുടെ നാടിന്റെ സഹകരണ മേഖലയുടെ മുഖമായി നിൽക്കുന്ന സ്ഥാപനമാണ് റൂറൽ ബാങ്ക്. തീരദേശത്തെ ഏറ്റവും വിശ്വസനീയത ആർജിച്ച ജനകീയ സഹകരണ ധനകാര്യ സ്ഥാപനം. ഗ്രാമീണ ജനതയുടെ സ്വന്തം ബാങ്ക്. ഓരോ ആവശ്യങ്ങളിലും നാടിന്റെ കൈത്താങ്ങ്.

സഹകരണ രംഗത്തെ ബാങ്കിന്റെ ഇടപെടലുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നമ്മുടെ ഹെഡ് ഓഫീസ് നിർമ്മാണം ഇപ്പോൾ യാഥാർഥ്യമാവുകയാണ്. ആവശ്യമായ എല്ലാ വിധ അനുമതികളും യഥാസമയം നേടിക്കൊണ്ട് ഇനി നമ്മൾ ഈ സ്വപ്ന പദ്ധതിയുടെ നിർവ്വഹണത്തിലേക്ക്…

നിർമ്മാണ രംഗത്തു അഖിലേന്ത്യാ പ്രശസ്തിയാർജ്ജിച്ച സഹകരണ സംരംഭം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മണപ്പുറത്തിന്റെ ഈ ചിരകാല സ്വപ്നം ഒരുക്കുന്നത്. അതിനാവശ്യമായ കരാർ ഭരണ സമിതിക്ക് വേണ്ടി ബാങ്ക് പ്രസിഡൻറ് ശ്രീ ഐ കെ വിഷ്ണുദാസും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സോസൈറ്റി അധികൃതരും തമ്മിൽ ഒപ്പ് വെച്ചു കഴിഞ്ഞു നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ ഭൂമി കൈമാറൽ ചടങ്ങ്‌ ബാങ്ക് വൈസ് പ്രസിഡൻറ് ശ്രീ പി വി മോഹനൻ ബാങ്ക് ഭരണസമിതി അംഗങ്ങളായ ശ്രീ ടി കെ രാജു ശ്രീ.വി പി ആനന്ദൻ ശ്രീ പി കെ ഇബ്രാഹിം ശ്രീ എ പി ജയരത്നം ശ്രീ ടിവി ചന്ദ്രൻ ശ്രീ എ ജി സുഭാഷ് ശ്രീമതി അനിത നന്ദനൻ ശ്രീമതി രതി സുനിൽ ശ്രീമതി ബിന്ദു രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ബാങ്ക് പ്രസിഡൻറ് ശ്രീ. ഐ കെ വിഷ്ണുദാസ് നിർവഹിച്ചു.

5.44കോടി രൂപ ചെലവഴിച്ച് രണ്ട് നിലയിലായി നിർമ്മാണം നടത്തുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു വർഷം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close