കാറളം പഞ്ചായത്തിലെ ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…
കാറളം പഞ്ചായത്തിലെ ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…
കാറളം പഞ്ചായത്തിലെ ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപുരം കുഴുപ്പുള്ളി പറമ്പിൽ മോഹനൻ (62), ഭാര്യ മിനി (56) , കാറളം വിഎച്ച്എസ്ഇ യിലെ പ്ലസ് ടു വിദ്യാർഥിയായ മകൻ ആദർശ് എന്നിവരാണ് മരിച്ചത്. മോഹനൻ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുന്നുണ്ട്. വൈകീട്ട് കാണാതായതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൂന്ന് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിത്. മകൾ മിഷ ഭർത്താവ് സുമേഷിനോടൊപ്പം വിദേശത്താണ്. കാട്ടൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു..