ബാങ്കുകളുടെ ഭീഷണി തുടരുന്നു.ആത്മഹത്യ. കൂടുന്നു
വേലൂരില്‍ കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു.
തൃശൂർ വേലൂരില്‍ കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു. കിരാലൂര്‍ കുരിശുപള്ളിയ്ക്ക് സമീപം ചിറ്റിലപ്പിള്ളി അന്തോണി മകന്‍ ഫ്രാന്‍സിസ് (64) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. ഇന്ന് രാവിലെ ആണ് ഫ്രാൻസിസിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വേലൂർ സർവീസ് സഹകരണ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അമ്മയുടെ ജോലി സ്ഥലത്തു വച്ച് ഭീഷണിപ്പെടുത്തിയെന്ന് മകനും വെളിപ്പെടുത്തി. മകളുടെ വിവാഹാവശ്യത്തിനും വീടു പണിക്കുമായാണ് വായ്പ എടുത്തത്. ഇത് 2018ൽ പുതുക്കി. മൂന്ന് ലക്ഷം രൂപയാണ് വായ്പ എടുത്തത്. പലിശയടക്കം ഇത് ആറ് ലക്ഷമായി. കോൺഗ്രസ് ആണ് സഹകരണ ബാങ്ക് ഭരിക്കുന്നത്. അതേ സമയം വായ്പാ തിരിച്ചടവിന് ഭീഷണി ഉണ്ടായിട്ടില്ലെന്ന് വേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസി. സുരേഷ് മമ്പറമ്പിൽ പ്രതികരിച്ചു. ബാങ്കുമായി നല്ല ബന്ധമാണ് ഫ്രാൻസിസ് പുലർത്തിയിരുന്നത്. പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ട്. കുടിശ്ശിക നിവാരണ പദ്ധതിയുടെ അറിയിപ്പ് നൽകിയിരുന്നു. അതല്ലാതെ ബാങ്ക് ഒരു തരത്തിലുള്ള സമ്മർദ്ധവും ചെലുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു.