നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വീടിന്റെ ജപ്തി ഒഴിവാക്കി
നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ പരിശ്രമഫലമായി വ്യത്യസ്ത ചലഞ്ചിലൂടെ സമാഹരിച്ച് തുക ഉപയോഗിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വീടിന്റെ ജപ്തി ഒഴിവാക്കി മുഴുവൻ വായ്പ തുകയും ബാങ്കിലടച് ആധാരം തിരികെ വാങ്ങി, സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഋതുരാജിന്റെ പിതാവ് നാട്ടിക തെക്കേ വീട്ടിൽ മോഹനൻ ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്ക് തൃപ്രയാർ ബ്രാഞ്ചിൽ നിന്നും എടുത്ത വായ്പയാണ് തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തിയായത്, ബാങ്കിന്റെ വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി പിരിവ് കഴിച്ച് മുഴുവൻ തുകയും ബാങ്കിൽ അടച്ച് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ ബാങ്ക് തൃപ്രയാർ ബ്രാഞ്ച് ഇൻ ചാർജ് സ്മൃതി യിൽ നിന്നും ആധാരം തിരികെ വാങ്ങി സ്കൂളിൽ വെച്ച് നടത്തുന്ന ചടങ്ങിൽ ആധാരം കൈമാറുന്നതാണ്.