സെൻട്രൽ യു പി സ്കൂൾ, നാട്ടികയിലെ വാർഷികാഘോഷവും എൻഡോമെന്റ് വിതരണവും വിജു സി പി (S I of പോലീസ്, വലപ്പാട് )ഉത്ഘാടനം ചെയ്തു.
സെൻട്രൽ യു പി സ്കൂൾ, നാട്ടികയിലെ വാർഷികാഘോഷവും എൻഡോമെന്റ് വിതരണവും വിജു സി പി (S I of പോലീസ്, വലപ്പാട് )ഉത്ഘാടനം ചെയ്തു. ചടങ്ങിൽ നവാഗത പ്രതിഭ അബാൻ ടി എൻ ന്റെ അബാജി യുടെ കഥകൾ എന്ന രചന സമാഹാരം അന്താരാഷ്ട്ര മാതൃഭാഷ ദിനവുമായ ഇന്നു ശ്രീ സുരേഷ് ഇയ്യാനി പ്രകാശനം ചെയ്തു.PTA പ്രസിഡന്റ് റോബിൻ സി ജെ യുടെ നേതൃത്വത്തിൽ ചേർന്ന ഈ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ സത്യാനന്ദൻ എൻഡോമെന്റ് വിതരണവും വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫി നൽകുകയും ചെയ്തു. പ്രധാനാദ്ധ്യപിക സ്വപ്നസത്യൻ സ്വാഗതം പറഞ്ഞു. OSA പ്രസിഡന്റ് ശ്രീ വിമൽകുമാർ, pta വൈസ് പ്രസിഡന്റ് ഹിരാ റയസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി ചിന്നലാൽ, SRG കൺവീനർ ലിസ ടീച്ചർ, സീന ജേക്കബ് ടി, സ്കൂൾ ലീഡർ ശിഖ സതീശൻ എന്നിവർ സംസാരിച്ചു.ഹൈവേവികസനവുമായി ബന്ധപ്പെട്ട് പുതുതായി നിർമിക്കുന്നസ്കൂൾ കെട്ടിടത്തിന്റെ മാതൃക മാനേജർ പ്രദർശിപ്പിക്കുകയുണ്ടായി. Staff സെക്രട്ടറി ബിന്ദു ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു. കലാപരിപാടികൾ അവതരിപ്പിച്ച എല്ലാകുട്ടികൾക്കും സമ്മാനദാനവും നടത്തി.