ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് ധനസഹായം നൽകി നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് ധനസഹായം നൽകി നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് ധനസഹായം നൽകി നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ ചേർക്കര ദേശം പൗരസമിതി-ആക്ട്സ് ചേർക്കര യൂണിറ്റ് സ്കൂൾ കുട്ടികളിൽ കാരുണ്യ ശീലം വളർത്തിയെടുക എന്ന ലക്ഷ്യത്തോടെ നാട്ടിക ഈസ്റ്റ് യു.പി സ്കൂളിൽ നൽകിയ ചാരിറ്റി ബോക്സ് തിരിച്ചു കൈമാറി. തിങ്കളാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് പി.വിനു പ്രധാന അധ്യാപകൻ കെ. ആർ ബൈജു മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി. കുട്ടികളും അധ്യാപകരും എല്ലാ ദിവസവും ചെറിയ തുക നിക്ഷേപിചാണ് തുക സ്വരൂപിച്ചത്. കൂടാതെ സ്റ്റാഫ് സെക്രട്ടറി പി.എൻ നിത്യകല ടീച്ചർ മകളുടെ പിറന്നാൾ ആഘോഷം മാറ്റി വെച്ച് ആംബുലൻസ് പ്രവർത്തനത്തിനുള്ള ഒരു ദിവസത്തെ തുകയും നൽകി. ചടങ്ങിൽ ചേർക്കര ദേശം പൗരസമിതി സെക്രട്ടറി ഷാനിൽ,പൗരസമിതി കോ : ഓർഡിനേറ്റർഇ.എൻ.കെ ജ്ഞാനം എക്സിക്യൂട്ടീവ് മെമ്പർ ബാലൻ പൂഴിക്കുന്നത്, ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് കൺവീനർ പ്രേംലാൽ വലപ്പാട്, ജോ : സെക്രട്ടറിമാരായ എം.എസ് സജീഷ്, അഭയ് തൃപ്രയാർ, രാജേഷ് ടി.ജി, സ്കൂൾ ലീഡർ ടി.എസ് കിഷൻ എന്നിവർ സംസാരിച്ചു