തൃപ്രയാർ സെന്ററിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ തൃപ്രയാറിനെ മരണക്കെണിയിലാക്കുന്ന നാട്ടിക പഞ്ചായത്ത് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പ്രധിഷേധത്തെരുവ് സംഘടിപ്പിച്ചു
നാട്ടിക പഞ്ചായത്തിൻ്റെ അനാസ്ഥ മൂലം വീണ്ടും ഒരു വിലപ്പെട്ട ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കുന്നു; യൂത്ത് കോൺഗ്രസ്
തൃപ്രയാർ: തൃപ്രയാർ സെന്ററിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ തൃപ്രയാറിനെ മരണക്കെണിയിലാക്കുന്ന നാട്ടിക പഞ്ചായത്ത് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പ്രധിഷേധത്തെരുവ് സംഘടിപ്പിച്ചു. തൃപ്രയാർ സെന്ററിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ അധ്യാപികയുടെ മരണത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പഞ്ചായത്തിനെതിരെ സമരവുമായി രംഗത്തുവന്നത്.
പ്രതിഷേധ സമരം ഡി. സി. സി ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
സമരത്തിൽ നാട്ടിക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. എൻ. സിദ്ധപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നാട്ടിക യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലയേഷ് മങ്ങാട്ട് അധ്യക്ഷതവഹിച്ച സമരത്തിന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സന്ദീപ്. പി. മണികണ്ഠൻ സ്വാഗതവും അമൽ അലക്കൽ നന്ദിയും പറഞ്ഞു.
സമരത്തിന് യൂത്ത് കോൺഗ്രസ് നേതാക്കളായ രാനിഷ് കെ. രാമൻ, സഗീർ പടുവിങ്ങൽ, അഭിഷിക് സി. ബി, ആദർശ് ടി. ആർ, ഷാരോൺ നാട്ടിക, അശ്വിൻ ആലപ്പുഴ, കിരൺ തോമസ്, കവിത ഉണ്ണി, ഷിബു നാട്ടിക, റസ്സൽ നാട്ടിക, സുവിന്ത് കുന്തറ എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് നേതാക്കളായ പി. എം. സിദ്ധിഖ്, സി. ജി. അജിത് കുമാർ, ഷൈൻ നാട്ടിക, സുധീർ അലക്കൽ, മധു തനിമ, സജീവൻ നാട്ടിക, സോഹൻ ലാൽ നാട്ടിക, ദാസൻ കെ. ആർ, കെ. വി. സുകുമാരൻ, എം. എ. സലിം, രഹന ബിനീഷ്, കണ്ണൻ. കെ. എസ്, ബിന്ദു സുരേഷ്, ഇസ്മയിൽ അറക്കൽ, കുട്ടൻ നാട്ടിക, സത്യഭാമ രാമൻ എന്നിവർ പങ്കെടുത്തു.