മകൾ പിറക്കട്ടെ, മകൾ പഠിക്കട്ടെ
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ്സ് മീഡിയ വിഭാഗത്തിന്റെയും വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മകൾ പിറക്കട്ടെ, മകൾ പഠിക്കട്ടെ എന്ന എന്ന സന്ദേശം സമൂഹത്തിന് നൽകി വരവൂർ പുനർജനി ജീവ ജ്വാല അക്കാദമി ഓഫ് ആർട്സ് തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നാടൻ പാട്ടുകളും,കരകാട്ടവും മറ്റ് കലാപരിപാടികളും അവതരിപ്പിച്ചു.ബുധനാഴ്ച രാത്രിയിൽ നടത്തിയ പരിപാടി നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു അധ്യക്ഷത വഹിച്ചു.വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. മിനി തമ്പി, ഹെൽത്ത് സൂപ്പർവൈസർ എം.ജയപ്രസാദ്, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ടി. എ. ഹരിതാദേവി, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർമാരായ സോണിയ പി.ജോണി, റജീന രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നാട്ടിക ഗ്രാമപ്പഞ്ചായത്ത് മെമ്പർ സെന്തിൽ കുമാർ സ്വാഗതവും നാട്ടിക ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി.ഹനീഷ്കുമാർ നന്ദിയും രേഖപ്പെടുത്തി. ജീവജ്വാല കോ ഓർഡിനേറ്റർ ബിഞ്ചു ജേക്കബ്, നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എസ്.ഉഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. ഫസീലബീവി,അഞ്ചു സുരേന്ദ്രൻ, ആശാ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.