ജപ്തി വിരുദ്ധ ജനകീയ സമിതിയുടെ നാട്ടിക റൂറൽ ബാങ്ക് തളിക്കുളം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
ജപ്തി വിരുദ്ധ ജനകീയ സമിതിയുടെ നാട്ടിക റൂറൽ ബാങ്ക് തളിക്കുളം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ജപ്തി വിരുദ്ധ ജനകീയ സമിതിയുടെ നാട്ടിക റൂറൽ ബാങ്ക് തളിക്കുളം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തളിക്കുളം:-ബാങ്കുകളുടെ ജപ്തി വേട്ട അവസാനിപ്പിക്കുക. •സർഫെയ്‌സി നിയമം റദ്ദ് ചെയ്യുക • പാർപ്പിടങ്ങൾ ജന്മാവകാശമാണ് • പാർപ്പിടങ്ങൾ ജപ്തി ചെയ്യുന്നത് ഭരണഘടന ലംഘനമാണ് • പാർപ്പിടങ്ങൾ ജപ്തി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2023 മാർച്ച് 10 ന് നാട്ടിക റൂറൽ ബാങ്കിന്റെ തളിക്കുളം ബ്രാഞ്ച് ഓഫീസിലേക്ക് ജപ്തി വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തിൽ മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. ജപ്തി വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ അഡ്വക്കേറ്റ് വി.സി വത്സൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.എ ലക്ഷ്മണൻ അധ്യക്ഷനായി. പൊതുപ്രവർത്തകൻ സ്റ്റീഫൻ നെടുമ്പുഴ, DISA സംസ്ഥാന ജനറൽ സെക്രട്ടറി എസ് കുമാർ അന്തിക്കാട്, DISA സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് വലപ്പാട്, DISA തൃശ്ശൂർ ജില്ല ട്രഷറർ സുമതി കല്ലയിൽ, ശൈലജ പെരുമ്പുള്ളിശ്ശേരി, ടി.ആർ രമേശ്, സുബ്രഹ്മണ്യൻ ഏങ്ങണ്ടിയൂർ, ഷാൻ സിംഗ് തമ്പാൻ കടവ് തുടങ്ങിയവർ പ്രസംഗിച്ചു. കച്ചേരിപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ചിന് പ്രസാദ് കുണ്ടൂർ, എ എം ഗഫൂർ, നിതിൻ തളിക്കുളം, അയ്യപ്പൻ വാടാനപ്പിള്ളി, തുടങ്ങിയവർ നേതൃത്വം നൽകി .