നാട്ടിക ഈസ്റ്റ് യു .പി .സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നാട്ടിക പോസ്റ്റ് ഓഫീസും ,തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സന്ദർശനം നടത്തി.
നാട്ടിക ഈസ്റ്റ് യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ പൊതു സ്ഥാപന സന്ദർശനം
നാട്ടിക ഈസ്റ്റ് യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ പൊതു സ്ഥാപന സന്ദർശനം നാട്ടിക : നാട്ടിക ഈസ്റ്റ് യു .പി .സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നാട്ടിക പോസ്റ്റ് ഓഫീസും ,തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സന്ദർശനം നടത്തി.’ഇല’ എന്ന ക്വാളിറ്റി പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ പഠനയാത്ര നേരാനുഭവമായി മാറിയത് കുട്ടികളിൽ ഏറെ ആവേശം ഉണർത്തി. പോസ്റ്റ് ഓഫീസിന്റെ സേവനങ്ങളെക്കുറിച്ചും കത്തിടപാടുകളെക്കുറിച്ചും പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു. കുട്ടികളുടെ ആവശ്യപ്രകാരം വർദ്ധിച്ചുവരുന്ന ചൂടിന് കുളിർമയായി സ്കൂളിന് *_വാട്ടർ എടിഎം_* തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ .എസ് . പ്രസാദ് അനുവദിച്ചു. എക്സ്റ്റൻഷൻ ഓഫീസർ ദിവ്യ T. ശങ്കർ , ജോയിന്റ്BDO ശിവദാസൻ K, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മല്ലിക ദേവൻ എന്നിവർ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തെക്കുറിച്ചും ബ്ലോക്ക് തല സേവനങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. സ്നേഹവിരുന്നിനോടൊപ്പം കളിയും പാട്ടും ക്ലാസുമായി കുട്ടികൾ ഏറെനേരം ചെലവഴിച്ചു. കുട്ടികളുടെ പ്രതിനിധിയായി നിള V.S. നന്ദി പറഞ്ഞു. നാലാം ക്ലാസ് അധ്യാപികമാരായ ദീപP.D., ബ്രിട്ടോണിയ ആന്റണി പഠന യാത്രക്ക് നേതൃത്വം നൽകി.