പ്രതിപക്ഷ എം.എൽ. എ മാരെ നിയമസഭയിൽ കയ്യേറ്റം ചെയ്തതിൽ തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ ജാഥ നടത്തി.
പ്രതിപക്ഷ എം.എൽ. എ മാരെ നിയമസഭയിൽ കയ്യേറ്റം ചെയ്തതിൽ തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ ജാഥ നടത്തി.
തൃപ്രയാർ -നിയമസഭക്കകത്ത് പ്രതിപക്ഷ എം.എൽ.എ മാരെ ഭരണ കക്ഷി എം..എൽ എ മാരും വാച് എൻ വാർഡന്മാരും കൂടി കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. തൃപ്രയാർ പോളി ജംഗ്‌ഷനിൽ നിന്നും തുടങ്ങിയ ജാഥ തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തു അവസാനിച്ചു. തുടർന്ന് നടന്ന പൊതു യോഗം ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി ആർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ദിലീപ്കുമാർ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവഹികളായ ഇ രമേശൻ,പി എം സിദ്ദിഖ്, പി ഐ ഷൗക്കത്തലി,കെ ബി രാജീവൻ, വി ഡി സന്ദീപ്,ഹിറോഷ് ത്രിവേണി,എ എൻ സിദ്ധപ്രസാദ്, സുമേഷ് പാനാട്ടിൽ എന്നിവർ സംസാരിച്ചു. ടി വി ഷൈൻ, പി എം അമറുദ്ധീൻഷാ, പി കെ നന്ദനൻ, സി എസ് മണികണ്ഠൻ,വി കെ മോഹനൻ, പി എസ് സുൽഫിക്കർ, സി വി ഗിരി, ആന്റോ തൊറയൻ, സി വി വികാസ്, കെ വേണുഗോപാൽ, പി സി ജയപാലൻ, ജീജ ശിവൻ,ജയ സത്യൻ,രഹന ബിനീഷ്, കവിത ഉണ്ണി,,ഫാത്തിമ സലീം, അനിത പ്രദീപ് കുമാർ,ധന്യ ബൈജു തുടങ്ങിയവർ പ്രതിഷേധ ജാഥക്ക് നേതൃത്വം നൽകി. നൽകി.