ഗ്രാമ വാർത്ത.

വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക ബജറ്റ് ഗ്രാ

വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത വി.ഡി യുടെ അദ്യക്ഷതയില് പ്രേത്യക യോഗത്തിൽ ഗ്രാമ പഞ്ചയാത്ത് വൈസ് പ്രസിഡണ്ടും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജിത്ത് വി.ആർ. അവതരിപ്പിച്ചു. 40984621 രൂപ പ്രാരംഭ ബാക്കിയും 465477000 രൂപ വരവും അടക്കം ആകെ 506461621 രൂപ വരവും, 465612000 രൂപ ചെലവും കഴിച്ച് 40849621 രൂപ മിച്ചം വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റില് പ്രത്യക ഊന്നൽ നൽകുന്ന മേഖലകള് പാർപ്പിടം (30000000 രൂപയും) ഉൽപാദന മേഖല (20662500 രൂപ) വകയിരുത്തിയുണ്ട് കൂടാതെ, വനിതാശിശു സംരക്ഷണംത്തിന് 5220000 രൂപയും ടൂറിസം മേഖലക്ക് 2000000 രൂപയും വകയിരുത്തി റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും റോഡുകളിലെ ഗതാഗത സൌകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2,28,33,000 രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ സുരക്ഷിതമാകുന്നതിനും ഭയരഹിത സഞ്ചാരം രാത്രികാല യാത്രകള് ഉറപ്പാക്കുന്നതിനുമായി പഞ്ചായത്തിനെ സമ്പൂർണ്ണ തെരുവ് വിളക്കുള്ള പ്രാദേശമാക്കുന്നതിനും തെരുവ് വിളക്കുകളുടെ പരാപാലനത്തിനുമായി 23,85,000 വകയിരുത്തിയിട്ടുണ്ട് രൂപയും

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ തപതി, ജോതി രവീന്ദ്രൻ, സുധീർ പട്ടാലി, ഭരണസമിതി അംഗങ്ങള്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിനില് സി.എൻ, നിർവ്വഹണ ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close