ശ്രീമദ് ശിവയോഗിനീ മാത ജന്മശതാബ്ദി (മഹാശിവയോഗിനീയം) ആഘോഷങ്ങൾ ആയിരക്കണക്കിനു ഭക്തരുടെ പങ്കാളിത്തത്തോടെ സമാപിച്ചു.
കൊടിയമ്പുഴ ദേവസ്വം നാട്ടിക-വലപ്പാടിന്റെ ആഭിമുഘ്യത്തിൽ നടക്കുന്ന ശ്രീമദ് ശിവയോഗിനീ മാത ജന്മശതാബ്ദി (മഹാശിവയോഗിനീയം) ആഘോഷങ്ങൾ ആയിരക്കണക്കിനു ഭക്തരുടെ പങ്കാളിത്തത്തോടെ സമാപിച്ചു. രാവിലെശ്രീമദ് ശിവയോഗിനി അമ്മയുടെ അമ്മയുടെ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദനം ശ്രീപഞ്ച്‌ദശനാമം മന്ത്രി ശ്രീ മഹന്ത് പരമേശ്വർ ഭാരതിജി മഹാരാജ്, ബ്രഹ്മർഷി മോഹൻ ജി, ശ്രീമദ്ഉദിത് ചൈതന്യ ഡോ. യോഗിദാസ്, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സഹസ്രതീർത്ഥ മഹാകുംഭാഭിഷേകത്തിനായി കൊണ്ടുവന്ന നർമ്മദേശ്വർ ശിവലിംഗ പ്രതിഷ്ഠ നാഗസന്ന്യാസിനിമാരുടെ സാന്നിധ്യത്തിൽ മഹന്ത് പരമേശ്വർ ഭാരതിജി മഹാരാജ് നിർവ്വഹിച്ചു. തുടർന്ന് ആയിരക്കണക്കിനു ഭക്തർ തീർത്ഥങ്ങളെക്കൊണ്ട് ശിവലിംഗത്തിൽ അഭിഷേകം നടത്തി.. മുഖ്യാതിഥിയായിരുന്ന ഭരത് സുരേഷ് ഗോപി അഭിഷേകത്തിൽ പങ്കുകൊള്ളുകയുംഭക്തർക്കായി അന്നപ്രസാദം വിളംബുകയും ചെയ്തു. ഭക്തരുടെ അഭിഷേകചടങ്ങുകൾക്ക് ശേഷം മഹന്ത് പരമേശ്വർ ഭാരതിജിയുടെ നേതൃത്വത്തിൽ ഭസ്മം, കൂവളം, രുദ്രാക്ഷം എന്നിവകൊണ്ടുള്ള അഭിഷേകവും പ്രസാദവിതരണവും നടത്തി.
വൈകീട്ട് 6.30നു കോഴിക്കോട് വിനീഷ് വേണുവും സംഘവും അവതരിപ്പിച്ച അനുഷ്ഠാന തെയ്യം കലാരൂപം അരങ്ങേറി.
അമ്മയുടെ സന്ദേശവുമായി 12 രാജ്യങ്ങളിലേക്ക് യാത്രയാകുന്ന കുമാരി ലക്ഷ്മിക്കും സംഘത്തിനേയും ആദരിച്ചു.
ചടങ്ങുകൾക്ക് മഹന്ത് പരമേശ്വർ ഭാരതിജി മഹാരാജ്, ബ്രഹ്മർഷി മോഹൻ ജി, ശ്രീമദ്ഉദിത് ചൈതന്യ, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി എന്നിവർ നേതൃത്വം നൽകി.