അഴിമാവ് കടവ് പാലം ഉദ്ഘാടനം നാളെയാണ് ട്ടോ… (2023 മാർച്ച് 18 ) വൈകിട്ട് ഏഴിന്
തൃപ്രയാർ:13 വർഷം യാത്രാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു നാടിന് സമ്മാനമായി സർക്കാർ സൗകര്യത്തോടെയുള്ള പാലം നൽകി. ക്ലേശങ്ങൾ മറന്ന് ഉദ്ഘാടനം ഉത്സവമാക്കാനുള്ള തിരക്കിലാണ് അഴിമാവുകാർ. ശനിയാഴ്ചയാണ് ഉദ്ഘാടനം.അഴിമാവുകാർ അടക്കം താന്ന്യം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എടത്തിരിത്തിയിലേക്കും കാട്ടൂരിലേക്കും പോയിരുന്ന യാത്രക്കാർ അഴിമാവിലെ കടത്തു വഞ്ചി കടന്നാണ് പോയിരുന്നത്.കടത്ത് സർവീസി കൈകാര്യം ചെയ്തിരുന്നത് എടത്തിരുത്തി പഞ്ചായത്തായിരുന്നു.കടത്ത് സർവീസ് പഞ്ചായത്ത് നിർത്തൽ ചെയ്തിട്ട് ഈ മാസത്തേക്ക് 13 വർഷമായി.ഇതോടെ ദിനംപ്രതി കാട്ടൂരിലേക്കും എടത്തിരുത്തിയിലേക്കും പോയിരുന്ന വിദ്യാർഥികളും മറ്റു ചെറുകിട കച്ചവട സാധനങ്ങൾ വാങ്ങാൻ പോയിരുന്ന കച്ചവടക്കാരും മറ്റു യാത്രക്കാരും അടക്കം നിരവധി പേർ പ്രതിസന്ധിയിലായി.പതിറ്റാണ്ടുകളായി കടത്ത് സർവീസ് യാത്ര നടത്തിയിരുന്നവർ നി സഹായരായി.കടത്തുകാരന് നൽകുന്ന കൂലികൂലി നഷ്ടമാണെന്ന് പറഞ്ഞാണ് പഞ്ചായത്ത് കടത്തു നിർത്തിയത്.മുൻകാലങ്ങളിൽ പഞ്ചായത്ത് കടത്ത് സർവീസ് ലേലം ചെയ്തു നൽകുകയാണ് പതിവ്.അക്കാലത്ത് പഞ്ചായത്തിന് അത് വരുമാനമായിരുന്നു.13 കൊല്ലം മുൻപ് വരെ അങ്ങനെയായിരുന്നു കടത്ത് സർവീസ് നിലനിന്നിരുന്നത്.പിന്നീട് വാഹനസൗകര്യങ്ങൾ വന്ന ഇരുചക്രവാഹനങ്ങൾ കൂടുതൽ ഇറങ്ങിയപ്പോൾപലരും അത് ഉപയോഗിച്ച് വേഗത്തിൽ എത്താൻ ശ്രമം നടത്തിയതും രണ്ടു കിലോമീറ്റർ ദൂരെ തൃപ്രയാർ ഇരിങ്ങാലക്കുട ബസ് സർവീസ് ആരംഭിച്ചതും കടത്തിലെ വരുമാനത്തിൽ ഇടിവ് സംഭവിച്ചു.ഇതോടെ കടത്ത് ലേലത്തിൽ പങ്കെടുക്കുവാൻ ആളില്ലാതായി.അതിനുശേഷം മാണ് പഞ്ചായത്ത് നേരിട്ട് ആളെ നിശ്ചയിച്ച് കടത്തു കൂലി നൽകിവന്നത്.ഏതാനും നാളുകൾ ഇത് തുടർന്നെങ്കിലും പിന്നീട് നഷ്ടം പറഞ്ഞ് പഞ്ചായത്ത് നിർത്തുകയായിരുന്നു.ഇതോടെ വിദ്യാർഥികളും മറ്റു യാത്രക്കാരും അടക്കം ഉള്ളവർ വിഷമത്തിലായി. മറ്റു വാഹനങ്ങൾ ആശ്രയിക്കേണ്ടി വരികയും ചെയ്തു.കടത്തു കടന്നാൽ 20 മിനിട്ട് നടന്ന് എടത്തിരുത്തിയിൽ എത്താം എന്നിരിക്കെകൂടുതൽ പണം ചെലവാക്കേണ്ടി സഞ്ചരിക്കേണ്ടി വരികയും ചെയ്തു.പതിറ്റാണ്ടുകൾക്ക് മുൻപ് താന്ന്യം പഞ്ചായത്തിന്റെ കൈവശമായിരുന്നു അഴിമാവ് കടത്തുസർവീസ് .അക്കാലത്ത് എടതുരുത്തി പഞ്ചായത്തിന് വരുമാനം മാർഗ്ഗങ്ങൾ അധികം ഉണ്ടായിരുന്നില്ല.എടുത്തിരുത്തിക്കുവേണ്ടി താന്ന്യം പഞ്ചായത്ത് ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.കല്ലും കടവും ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടതാണ്. താന്ന്യം പഞ്ചായത്തിൽ പെട്ടവരാണ് കൂടുതലും കടുത്ത സർവീസിന്റെ ഉപഭോക്താക്കൾ ആയിരുന്നത്.അതിനാൽ തന്നെയാണ് എടത്തിരുത്തി പഞ്ചായത്ത് ഇകാര്യത്തിൽ പിന്നീട് അവഗണന കാണിച്ചതും. കെ .പി .രാജേന്ദ്രൻ ചേർപ്പ് എം.എൽ.എ യായിരുന്ന കാലത്താണ് പാലത്തിനു വേണ്ടിയുള്ള നടപടികൾ ആരംഭിച്ചത്.പിന്നീട് അദ്ദേഹം റവന്യൂ മന്ത്രിയായപ്പോൾ ഇക്കാര്യത്തിൽ വേണ്ട ശുഷ്കാന്തി കാണിക്കുകയും ചെയ്തില്ല.പിന്നീട് വിഎസ് സുനിൽകുമാർ എം.എൽ.എ ആയപ്പോൾ നടപടികൾ ജീവൻവെപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും കുരുങ്ങി കിടന്നു. പിന്നീട് ചേർപ്പ് നാട്ടിക നിയോജകമണ്ഡലമായി മാറി . ഗീതാഗോപി എം .എൽ .എ ആയി.അവരുടെ നിതാന്തമായ ശ്രമം ആയാണ് പാലം യാഥാർത്ഥ്യമായത്. പാലം വരുമെന്ന് കുട്ടികളോട് തമാശ പറഞ്ഞ് സ്വപ്നം കണ്ടവരും നിർമാണം പൂർത്തിയാകുന്നതു കാണാനാകാതെ മൺ മറഞ്ഞ നിരവധി പേരുണ്ടിവിടെ. അവരുടെ യാഥാർത്ഥ്യമായ സ്വപ്നത്തെ ഉത്സവമാക്കുകയാണ് നാട്ടുകാർ. താന്ന്യം എടത്തിരുത്തി പഞ്ചായത്തുകളുടെ മുറിഞ്ഞ കണ്ണികൾ ബന്ധിപ്പിക്കലുമാണി പാലം