ഗ്രാമ വാർത്ത.
കാരമുക്ക് കോളനിയിൽ കുടിലിൽ താമസിക്കുന്ന സുജാതയ്ക്ക് വീട് ഒരുക്കി കാഞ്ഞാണി ലയൺസ് ക്ലബ്ബ്
കാരമുക്ക് കോളനിയിൽ കുടിലിൽ താമസിക്കുന്ന സുജാതയ്ക്ക് വീട് ഒരുക്കി കാഞ്ഞാണി ലയൺസ് ക്ലബ്ബ് മണലൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ കാരമുക്ക് കോളനിയിൽ കുടിലിൽ താമസിക്കുന്ന സുജാതയ്ക്ക് വീട് ഒരുക്കി കാഞ്ഞാണി ലയൺസ് ക്ലബ്ബ് പ്രവർത്തകർ. മണപ്പുറം ഫൗണ്ടേഷൻ, മണലൂർ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് അഞ്ചു ലക്ഷം രൂപ ചെലവിൽ വീട് ഒരുക്കിയത്. രണ്ടു സെന്റ് സ്ഥലത്ത് താമസിക്കുന്ന സുജാതയ്ക്ക് ഇരുനില വീടാണ് 450 ചതുരശ്ര അടിയിൽ നിർമ്മിച്ചിട്ടുള്ളത്.