തളിക്കുളത്തിന് കായകൽപ് പുരസ്‌ക്കാരം
തളിക്കുളത്തിന് കായകൽപ് പുരസ്‌ക്കാരം
തളിക്കുളം ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് 2022-23 വർഷത്തെ ജില്ലാ കായകൽപ് പുരസ്‌ക്കാരം. ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം, ആശുപത്രി മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്കരണം ,രോഗീ സൗഹൃദ അന്തരീക്ഷം, മാലിന്യങ്ങളുടെ ഉറവിട സംസ്കരണ സംവിധാനം, പൊതുമാലിന്യ സംസ്കരണം, റോഡ്,വൈദ്യുതി, കുടിവെള്ളം എന്നിവയുടെ സമയബന്ധിതമായ അറ്റകുറ്റപ്പണി എന്നിവ പരിശോധന നടത്തിയാണ് അവാർഡ് നിശ്ചയിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഇതിന് ആധാരമായത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് ഓരോ വർഷവും നൽകി വരുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് 2019 ലെ ദേശീയ പുരസ്‌കാരം, ജില്ലാ ആർദ്രപുരസ്‌കാരം, 2021_22 ൽ കായകൽപ് ജില്ലയിൽ മൂന്നാം സ്ഥാനം എന്നിവ ഇതിന് മുമ്പ് നേടിയിരുന്നു. വൈകുന്നേരം 6 മണി വരെ ഒ.പി.പ്രവർത്തനം, ഫിസിയോതെറാപ്പി, വനിത ഫിറ്റ്‌നസ് സെന്റർ,സ്നേഹതീരത്തെ പൊതു ജിം,പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, രോഗ പ്രതിരോധ കുത്തിവെപ്പ്, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ,ആശ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ,സ്കൂൾ ആരോഗ്യ പ്രവർത്തനങ്ങൾ,2022-23 പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവഴിച്ച് വെയ്റ്റിംഗ് ഏരിയ, 10 ലക്ഷം രൂപ ചിലവഴിച്ച് കുടുംബാരോഗിക കേന്ദ്രം സൗന്ദര്യവൽക്കരണം എന്നിവയും ചെയ്ത് വരുന്നു.2023-24 വർഷത്തിൽ തളിക്കുളം പഞ്ചായത്ത് സ്പീച് തെറാപ്പി പദ്ധതിക്ക് കൂടി തുടക്കം കുറിക്കുകയാണ് എന്നും തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത അറിയിച്ചു.